28.9 C
Kollam
Friday 2nd October, 2026 | 05:52:00 PM
Home News National 13 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

13 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിൽ 13 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആകെ ആറുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.


കുനാൽ, ദീപക്, യാഷ് എന്നീ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശേഷിക്കുന്ന മൂന്ന് പേരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


ആഗസ്ത് 24നായിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ 16 വയസ്സുള്ള സുഹൃത്തിനെ കാണാൻ പോയിരുന്നു. ഇരുവരെയും പിന്തുടർന്ന സംഘം ഗ്രേറ്റർ ഫരീദാബാദിലെ ഉപയോഗശൂന്യമായ കെട്ടിടത്തിനുള്ളിലേക്ക് എത്തിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായി. ഇരുവരെയും മർദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായും മറ്റൊരു പൊലീസ് റിപ്പോർട്ടിലുണ്ട്.


സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടികൾ ആദ്യം വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിച്ച അമ്മ കാര്യം അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സെപ്തംബർ 29ന് കുടുംബം ബിപിടിപി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


പെൺകുട്ടിയുടെ 16 വയസ്സുള്ള സുഹൃത്തും ലൈംഗികാതിക്രമത്തിനിരയായെന്ന വിവരവും ചില റിപ്പോർട്ടുകളിലുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here