ശാസ്താംകോട്ട:ശാസ്താംകോട്ട ധർമ്മശാസ്താക്ഷേത്രത്തിന് ചുറ്റുമുള്ള പൂങ്കാവനം സ്വകാര്യ വ്യക്തികൾ കയ്യേറിയ സംഭവത്തിൽ ദേവസ്വം ഭൂമി അളന്നുതിട്ടപ്പെടുത്താൻദേവസ്വം ഓംബുഡ്സ്മാൻ്റെ ഉത്തരവ്.ക്ഷേത്രത്തിലെ ചുറ്റുമുള്ള പൂങ്കാവനം പ്രത്യേകിച്ച് കോടതിയോട് ചേർന്നുള്ള സ്ഥലം നിരവധി പേർ കൈയ്യടക്കി കെട്ടിടങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. വ്യാപകമായ പരാതിഉണ്ടായെങ്കിലും അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും കെ ട്ടിടങ്ങളുടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.ഈ കെട്ടിടങ്ങൾ പലതും ഇന്ന് വക്കീൽ ഓഫീസുകൾ ആയി പ്രവർത്തിക്കുകയാണ്.
ഇതേ തുടർന്നാണ് ക്ഷേത്രത്തിലെ കാരായ്മക്കാരനും പൊതുപ്രവർത്തകനുമായ മനക്കര ആലയിൽ മണികണ്ഠൻദേവസ്വം ഓംബുഡ്സ്മാനെ സമീപിച്ചതും പരാതി നൽകിയതും.
ശാസ്താംകോട്ട വില്ലേജിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രണ്ടര ഹെക്ടറോളം ഭൂമി റീസർവ്വേ രേഖകളിൽ ‘സർക്കാർ പുറമ്പോക്ക്’ എന്ന് രേഖപ്പെടുത്തിയത് തിരുത്താനുള്ള നടപടി ഇതിനും തുടങ്ങി കഴിഞ്ഞു.
ഇതേ തുടർന്ന് ലഭിച്ച പരാതിയിലാണ് അന്വേഷണ അടിസ്ഥാനത്തിൽ തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻദേവസ്വം ഭൂമി അളന്നതിട്ടപ്പെടുത്താൻ ഉത്തരവ് ഇറക്കിയത്.
ശാസ്താംകോട്ട വില്ലേജിലെ ബ്ലോക്ക് 13-ൽ റീസർവ്വേ നമ്പർ 37/2-ൽ ഉൾപ്പെട്ട 02.46.40 ഹെക്ടർ ഭൂമിയാണ് രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഭൂമി ദേവസ്വം വകയാണെന്നും റീസർവ്വേ രേഖകളിലെ പിശക് തിരുത്തി ഭൂമി ‘ക്ഷേത്ര സ്വത്തായി’ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
വിഷയത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഓംബുഡ്സ്മാന് റിപ്പോർട്ട് സമർപ്പിച്ചു. റീസർവ്വേയിലെ പിശക് തിരുത്തുന്നതിനായി കുന്നത്തൂർ തഹസിൽദാരെ സമീപിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വിശദമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം കമ്മീഷണർക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി കഴിഞ്ഞു. കൂടുതൽ പരിശോധനകൾക്കായി കേസ് 2026 ഫെബ്രുവരി 19-ലേക്ക് മാറ്റി.
ശാസ്താംകോട്ട ധർമ്മശാസ്താക്ഷേത്രത്തിന് ചുറ്റുമുള്ള പൂങ്കാവനം സ്വകാര്യ വ്യക്തികൾ കയ്യേറിയ സംഭവത്തിൽ ദേവസ്വം ഭൂമി അളന്നുതിട്ടപ്പെടുത്താൻ ദേവസ്വം ഓംബുഡ്സ്മാൻ്റെ ഉത്തരവ്
പുതുവത്സരാഘോഷം: ബാറുകളുടെ പ്രവർത്തന സമയം നീട്ടി
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. സാധാരണരീതിയിൽ 10 മണിയോടെയാണ് ബാറുകൾ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ്. അതാത് സ്ഥലങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും പ്രവർത്തനത്തിന് അനുമതി. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇളവ് നിലവിൽ ബാധകമല്ല.
ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന് തുടക്കം
ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന് തുടക്കം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.
മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം തീർഥാടകർ ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി.
മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.
ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ
ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, അമിത ജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ ശൃംഖലകളിലെ തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് വിവരം.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (റ്റിജിപിഡബ്ല്യൂയു), ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (ഐഎഫ്എറ്റി) എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ഡൽഹി-എൻസിആർ, പശ്ചിമ ബംഗാൾ, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനുകൾ ഉൾപ്പെടെ ഒന്നിലധികം പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്.
ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികൾ പുതുവത്സരാഘോഷത്തിൽ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ, ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്യുമെന്നാണ് യൂണിയൻ നേതാക്കൾ അറിയിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കും.
MDMA വേട്ട,ദമ്പതികൾ അറസ്റ്റിൽ
കണ്ണൂർ. വൻ MDMA വേട്ട
തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരിൽ നിന്നാണ് 70 ഗ്രാമിൽ അധികം MDMA പിടികൂടിയത്
ജില്ലാ ആശുപത്രി പരിസരത്ത്
സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് MDMA പിടികൂടിയത്
സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്
എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്
കൊല്ലത്ത് പാല്‍ തലയിലൂടെ ഒഴിച്ച് കര്‍ഷകന്റെ വ്യത്യസ്തമായ പ്രതിഷേധം
കൊല്ലത്ത് പാല്‍ തലയിലൂടെ ഒഴിച്ച് കര്‍ഷകന്റെ വ്യത്യസ്തമായ പ്രതിഷേധം. പാല്‍ കര്‍ഷകനായ വിഷ്ണുവാണ് പരവൂരിലെ കൂനയില്‍ പാല്‍ സൊസൈറ്റിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിച്ചത്. തന്റെ പശുവിന്റെ പാല്‍ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റി പറയുന്നതില്‍ പ്രതിഷേധിച്ചാണ് പാല്‍ തലയിലൂടെ ഒഴിക്കുന്നതെന്ന് വിഷ്ണു പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് കര്‍ഷകന്‍ പാല്‍ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും വിഷ്ണു എന്ന കര്‍ഷകന്‍ പറയുന്നുണ്ട്. നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി ഒന്നും ഉണ്ടായിട്ടില്ലെന്നും മനഃപൂര്‍വ്വം തന്നെ ദ്രോഹിക്കാന്‍ സൊസൈറ്റി ഉണ്ടാക്കിയ കള്ള കഥയാണിതെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ നിയമ നടപടിയുമായി മുന്‍പോട്ട് പോകുമെന്നും വിഷ്ണു പറഞ്ഞു.
ശുചിമുറിയുടെ ചുമര്‍ തുരന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയില്‍ വിനീഷ് വിനോദിനായുള്ള (26) തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. പെരിന്തല്‍മണ്ണ ഏലംകുളത്ത് 2021 ജൂണില്‍ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നാണ് ചാടിപ്പോയത്. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന. ശുചിമുറിയുടെ ചുമര്‍ തുരന്ന് പുറത്തെത്തുകയും തുടര്‍ന്ന് ചുറ്റുമതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പും പ്രതി ഇതേ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഡിസംബര്‍ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ആശുപത്രിയില്‍ മണിക്കൂര്‍ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.
പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പൊലീസ് ഊര്‍ജിതമായി പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു. ഇയാള്‍ ജില്ല വിട്ടുപോയിരിക്കാന്‍ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.







































