Home Blog Page 1200

ദുർമന്ത്രവാദം ആരോപിച്ച് ദമ്പതികളെ നാട്ടുകാർ  കൊലപ്പെടുത്തി

ദിസ്പൂർ .അസമിൽ ദുർമന്ത്രവാദം ആരോപിച്ച് ദമ്പതികളെ നാട്ടുകാർ  കൊലപ്പെടുത്തി.

കർബി ആംഗ്ലോങ് ജില്ലയിൽ ആണ് സംഭവം.

വീടിന് തീയിട്ടായിരുന്നു ദമ്പതികളെ കൊലപ്പെടുത്തിയത്.

മന്ത്രവാദത്തിലൂടെ ഗ്രാമത്തിന്റെ ഐശ്വര്യം കെടുത്തി എന്നാണ് നാട്ടുകാരുടെ ആരോപണം.

ദമ്പതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്ന് പോലീസ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സിപിഎം പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം

കണ്ണൂർ .പാനൂർ കൂറ്റേരിയിൽ സിപിഎം പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം.
കൂറ്റേരി മഠം സുരേഷ് ബാബുവിൻ്റെ വിടിൻ്റെ ജനലാണ് കല്ലെറിഞ്ഞ് തകർത്തത്. ബിജെപി , ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരനായ സുരേഷ് ബാബു തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള മേഖലയിൽ എൽ ഡി എഫ് ആണ് ജയിച്ചത്. ഇതിലെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം. പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.

ശബരിമലയിൽ ജനവികാരം മനസ്സിലാക്കിയതിന് സർക്കാരിനെ പ്രശംസിച്ച് എൻഎസ്എസ്

ചങ്ങനാശേരി. സർക്കാരിനെ പ്രശംസിച്ച് എൻഎസ്എസ്

ശബരിമലയിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി
ആചാരങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് ദർശനം നടത്താൻ അവസരം ഒരുക്കുന്നു
ഈ നിലപാട് മാറ്റത്തിൽ വിശ്വാസികൾ ഇപ്പോൾ സന്തോഷിക്കുന്നു

സ്വർണ്ണ കവർച്ച കേസിൽ  രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ്

ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ട

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് ശബരിമലയുടെ വികസനം മുൻനിർത്തി
എന്നാൽ അതിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പ് ഉണ്ടായി

എൻഎസ്എസിന് രാഷ്ട്രീയമില്ല
അതിലുള്ള അംഗങ്ങൾക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം


ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ആരുടെയും മുന്നിൽ തലകുനിക്കില്ല

സ്വർണക്കവർച്ച കേസിൽ എൻഎസ്എസ് വ്യക്തമായി നിലപാട് സ്വീകരിച്ചു

കുറ്റവാളികൾ ആരായാലും അവരെ കണ്ടുപിടിക്കുന്നതിന് സർക്കാർ സംവിധാനങ്ങളും കോടതിയും ഉണ്ട്

അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ എൻഎസ്എസ് നിലപാട് പറയാം എന്നാണ് പറഞ്ഞത്

അല്ലാതെ ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണങ്ങൾ തെറ്റാണ്

ഇടിവിന് ശേഷം വീണ്ടും സ്വർണവില മുന്നോട്ട്

ഇടിവിന് ശേഷം വീണ്ടും സ്വർണവില മുന്നോട്ട്. പവന് 120 രൂപ വർധിച്ച് 99,040 രൂപയും ഗ്രാമിന് 15 രൂപ വർധിച്ച് 12,380 രൂപയിലുമെത്തി. ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്.


ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,1,2,260 രൂപയോളം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. പണിക്കൂലിക്കൊപ്പം 53 രൂപയോളം ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും നല്‍കേണ്ടതായി വരും.


ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണവില വീണ്ടും കുതിക്കുകയാണ്. ഇന്നലെ പവന് 98,920 രൂപയും ഗ്രാമിന് 12,365 രൂപയുമായിരുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും ആശങ്കയായി മാറിയിരിക്കുകയാണ് പുതിയ വില വർധന.

ട്രാക്കിൽ അറ്റകുറ്റപ്പണി
,8 ട്രെയിനുകൾ വഴി തിരിച്ചു വിടും

തിരുവനന്തപുരം മധുരൈ  ഡിവിഷനുകളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി

8 ട്രെയിനുകൾ വഴി തിരിച്ചു വിടും 

ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസിന്റെ സമയക്രമത്തിലും മാറ്റം 

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും

ജനുവരി 7 മുതൽ 27 വരെയുള്ള തീയതികളിൽ ആണ് വഴിതിരിച്ചുവിടുക

ജനുവരി 11, 18, 25 എന്നീ ദിവസങ്ങളിൽ ഈ ക്രമീകരണം ഉണ്ടാകില്ല

കോട്ടയം വഴിയാണ് ട്രെയിൻ തിരിച്ചു വിടുക

എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കി

പകരം  എറണാകുളം ടൗൺ ,കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ്  ജനുവരി 09, 16, 23 തീയതികളിൽ  കോട്ടയം വഴി തിരിച്ചുവിടും 

എറണാകുളം ജങ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കും

പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ്

ഗുരുവായൂർ എക്സ്പ്രസ്  വിവിധ തീയതികളിൽ  വിരുദുനഗർ, മാനാമധുര, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും.

കണിയാപുരത്ത് ലഹരി വേട്ട,രണ്ട് ഡോക്ടർമാരടക്കം പിടിയിൽ

തിരുവനന്തപുരം. കണിയാപുരത്ത് ലഹരി വേട്ട
രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിൽ

ഇവരിൽ നിന്ന്
MDMAയും ഹൈബ്രിഡ് ഗഞ്ചാവും പിടികൂടി

നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29)
,തൊളിക്കോട് സ്വദേശി അജിത്ത് (30)
,കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ (34)  ഡോക്ടർ
,പാലോട് സ്വദേശിനി അൻസിയ (37)
,കൊട്ടാരക്കര സ്വദേശിനി ഹലീന (27) BDS വിദ്യാർഥി
,കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29)

എന്നിവരെയാണ് ആറ്റിങ്ങൽ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി പിടികൂടിയത്

വിഗ്നേഷ് ദത്തൻ MBBS ഡോക്ടറും ഹലീന BDS വിദ്യാർത്ഥിയുമാണ് അവിനാഷ് ഐ ടി ജീവനക്കാരനാണ്

കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്

ഇതിൽ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്

ബാംഗ്ലൂരിൽ നിന്നും എംഡിഎയും മറ്റും കടത്തിക്കൊണ്ടു വന്ന് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും നൽകി വന്നിരുന്നത്

അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെപിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസ് ജീപ്പിൽ കാറിടിച്ച ശേഷം ഈ സംഘം കടന്നു കളയുകയായിരുന്നു

തുടർന്ന് കണിയാപുരം ഭാഗത്ത് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളുപ്പിന് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇവരെ പിടികൂടിയത്

ഇവരിൽ നിന്ന് 4 ഗ്രാം MDMA യും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിച്ചതിൽ റിപ്പോർട്ട് തേടി

ആലപ്പുഴ. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിച്ചതിൽ റിപ്പോർട്ട് തേടി

രമേശ്‌ ചെന്നിത്തല എംഎൽഎയുടെ പരാതിയിൽ ആരോഗ്യ മന്ത്രിയാണ് റിപ്പോർട്ട് തേടിയത്

29ന്  ഡയാലിസിസ്  ചെയ്ത ആറു പേർക്കാണ് അസ്വസ്ഥത ഉണ്ടായത്

ഇതിൽ രണ്ട് പേർ മരിച്ചു

കായംകുളം സ്വദേശി മജീദ് (52) മരിച്ചത് 30 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച്

ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) മരിച്ചത് ബുധനാഴ്ച്ച രാവിലെ  സ്വകാര്യ ആശുപത്രിയിൽ

രണ്ട് പേരെയും ദേഹസ്വാസ്ഥ്യത്തെ തുടർന്നാണ്  മറ്റു ആശുപത്രികളിലേക്കുമാറ്റിയത്

അസ്വസ്ഥത അനുഭവപ്പെട്ടവരിൽ ഒരാൾ വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു

ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ താത്കാലികമായി അടച്ചു

റെയിൽവേ ഗ്രൂപ്പ് ഡി തസ്തികകളിൽ 22,000 ഒഴിവുകൾ; വിജ്ഞാപനം ഉടൻ

റെയിൽവേയിൽ ലെവൽ വൺ ശമ്പളസ്‌കെയിലുള്ള തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്കരൂപത്തിലുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷിക്കാം.

ഗ്രൂപ്പ്-ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണ് ലെവൽ വണ്ണിൽ ഉള്ളത്. രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 22,000 ഒഴിവുണ്ട്.

യോഗ്യത

പത്താംക്ലാസ്/ഐ.ടി.ഐ./നാഷണൽ അപ്രന്റിസ്ഷിപ്പ്. ഇത്തവണയും ഇതേ യോഗ്യത തന്നെയാവുമെന്നാണ് വിവരം. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. 2024-ലെ വിജ്ഞാപനത്തിൽ 32,438 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലായിരുന്നു.

അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/വർക് ഷോപ്പ്/ ബ്രിഡ്ജ്/ കാര്യേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്‌സ്മാൻ, ട്രാക്ക് മെയിന്റെനർ തുടങ്ങിയ തസ്തികകളിലാണ് കഴിഞ്ഞതവണ ഒഴിവുണ്ടായിരുന്നത്. ഈ തസ്തികകളിലെല്ലാം ഇത്തവണയും വലിയതോതിൽ ഒഴിവുവരുമെന്നാണ് കണക്കാക്കുന്നത്.

അപേക്ഷഓൺലൈനായി നൽകണം. വിജ്ഞാപനം 09/2025 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ജനുവരി 21 മുതൽ അപേക്ഷിക്കാനാവും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 20.

ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചു… പിന്നാലെ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചതിന് പിന്നാലെ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 29 ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേർക്ക് അസ്വസ്ഥത ഉണ്ടായി എന്നാണ് വിവരം. രോഗികളില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. വീണ്ടും വിദഗ്ധ പരിശോധന നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.അരുൺ ജേക്കബ് പ്രതികരിച്ചു.

അകാലനരയാണോ പ്രശ്നം? എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

നരച്ച മുടി പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് പണ്ടൊക്കെ കണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ പോലും മുടി നേരത്തെ നരയ്ക്കുന്നതായി കണ്ട് വരുന്നു. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിയുടെ അകാല നരയിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്.

വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും അകാലനര പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതും. അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് അഗർവാൾ പറയുന്നു.

നരച്ച മുടി പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് പണ്ടൊക്കെ കണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ പോലും മുടി നേരത്തെ നരയ്ക്കുന്നതായി കണ്ട് വരുന്നു. പോഷകാഹാരക്കുറവ്, വീക്കം, ഉപാപചയ അസന്തുലിതാവസ്ഥ എന്നിവ 20-നും 30-നും ഇടയിൽ പ്രായമുള്ളവരിൽ പോലും മുടി നരയ്ക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. അകാലനര തടയുന്നതിന് നിങ്ങൾ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

മുട്ട

മുട്ടയിൽ വിറ്റാമിൻ ബി 12, ബയോട്ടിൻ, ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടിയെ കരുത്തുള്ളതാക്കുക മാത്രമല്ല അകാലനര അകറ്റാനും സഹായിക്കും.

രണ്ട്

മാതളനാരങ്ങയിൽ വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും അകാല നര കുറയ്ക്കാനും സഹായിക്കുന്നു.

മൂന്ന്

മെലാനിൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും മുടിയുടെ പിഗ്മെന്റ് കോശങ്ങളെ സംരക്ഷിക്കുന്നതിലൂടെയും അകാലനരയെ തടയാൻ നെല്ലിക്ക സഹായിക്കും. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് മുടിയ്ക്ക് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

നാല്

ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്നതിന് ഇരുമ്പിന്റെ കുറവ് പ്രധാന കാരണമാണ്. പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെയും ഫോളിക്കിളിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫോളേറ്റ് ചീരയിലും അടങ്ങിയിരിക്കുന്നു.

അഞ്ച്‌

വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. വാൾനട്ട് എപ്പോഴും കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

ആറ്

പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. അകാലനര തടയാൻ മികച്ചതാണ് വെണ്ണ, ചീസ്, പാൽ എന്നിവ.