Home Blog Page 1170

കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം : സി.കെ.ശശീന്ദ്രൻ

വയനാട്.കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം : സി.കെ.ശശീന്ദ്രൻ.ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം.ടി.സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്.ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ എന്ന് സിദ്ദിഖ് പറയണം.സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധി എത്ര രൂപയാണ് ഭവന നിർമ്മാണത്തിന് സംഭാവനയായി നൽകിയത് ?.ഒരു രൂപ പോലും രാഹുൽ ഗാന്ധി നൽകിയിട്ടില്ല.നിർമ്മാണം പൂർത്തിയാകാൻ പോകുന്ന ഘട്ടത്തിൽ ടൗൺഷിപ്പിൽ വന്ന് സിദ്ദിഖ് നാടകം കളിക്കുകയാണ്

സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ  കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ  കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവു അനുഭവിക്കണം. പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസിൽ മഞ്ജുവിനെ(36) ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് മണികണ്ഠനെ (42) കൊല്ലം നാലാം സെഷൻസ് കോടതി ജഡ്ജി സി.എം.സീമ തടവും പിഴയും ശിക്ഷ വിധിച്ചത്.
മഞ്ജുവിന്റെ മക്കൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.

2022 ഫെബ്രുവരി ഒമ്പതിനാണ്‌ കേസിനാസ്പദമായ സംഭവം. മഞ്ജു കുരിയോട്ടുമല ഫാമിലെ താൽക്കാലിക ദിവസവേതന ജീവനക്കാരിയായിരുന്നു. സഹപ്രവർത്തകരുടെ പേരുപറഞ്ഞ് മണികണ്ഠൻ മഞ്ജുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഭവ ദിവസം രാത്രി എട്ടിന് മണികണ്ഠൻ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് രാത്രി 12ന് മഞ്ജുവിന്റെ ഫോണിൽനിന്ന് അച്ഛനും കോൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി. തിരിച്ചു വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂന്നാമത് വിളിച്ചപ്പോൾ മണികണ്ഠനാണ് ഫോണെടുത്തത്. മഞ്ജു എവിടെയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അഞ്ചുമുതൽ അമ്മ ഫോൺ വിളിച്ചെങ്കിലും ആരും എടുക്കാത്തതിനെ തുടർന്ന് മഞ്ജുവിന്റെ സഹോദരൻ മനോജിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ മനോജ് വീടിന്റെ ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടു. മണികണ്ഠൻ കൈത്തണ്ട മുറിച്ച് പിച്ചാത്തിയുമായി നിൽക്കുന്നതും കണ്ടു.

രാത്രി 12ന് മഞ്ജുവിന്റെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം മണികണ്ഠൻ പറഞ്ഞിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ടി രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26സാക്ഷികളെ വിസ്തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും പ്രോസിക്യൂഷൻ തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനായി അഡ്വ. കുന്നത്തൂർ കെ കെ ജയകുമാർ ഹാജരായി. എ വിദ്യ പ്രോസിക്യൂഷൻ സഹായിയായി.

പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു.11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അൻവറിനെ ED കൊച്ചി യൂണിറ്റ് വിട്ടയച്ചത്.രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 10 മണിക്കാണ് അവസാനിച്ചത്..അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നേരത്തെ പിവി അൻവറിന് ED നോട്ടീസ് നൽകിയിരുന്നു. ആരോഗ്യ കാരണങ്ങളാൽ ഇന്ന് ഹാജരാക്കുകയായിരുന്നു..കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിൽ നിന്ന് അനധികൃത വയ്പ്പ എടുത്തുവന്നും കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ED കണ്ടെത്തൽ..അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പി വി അൻവറിനെ ED ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം, കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി

ടെഹ്റാന്‍. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി.കൊല്ലപ്പെട്ടവരിൽ എട്ടു കുട്ടികളും ആറ് സുരക്ഷാസേനക്കാരും. 2260 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രക്ഷോഭം ഇറാന്റെ 31 പ്രവിശ്യകളിലെ നൂറിലേറെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചു.ഇന്റർനെറ്റും ഫോൺ സേവനങ്ങളും ഇന്നലെ വിച്ഛേദിക്കപ്പെട്ടു.ടാബ്രിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചതായും റിപ്പോർട്ടുകൾ.അതിനിടെ ഇസ്ലാമിക റിപ്പബ്ലിക്കിന് അന്ത്യം കുറിക്കാനായി ജനങ്ങൾ തെരുവിലിറങ്ങണമെന്ന് മുൻ ഇറാൻ പ്രസിഡന്റിന്റെ മകൻ റേസാ പഹ് ലവി

പ്രക്ഷോഭകരെ ഇറാൻ കൊലപ്പെടുത്തുന്നപക്ഷം ഇറാൻ ഭരണകൂടത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനിൽ നിന്നും പുതിയ നേതൃത്വം ഉദയം ചെയ്യുമെന്നും ട്രംപ്. ഇറാനിൽ പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ കലാപങ്ങൾക്കിടയാക്കിയത്.

കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷ്ടിച്ചയാളെ പിടികൂടി

തിരുവനന്തപുരം. കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവം. മോഷ്ടാവിനെ പോലീസ് പിടികൂടി. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. മാനവിയം വീഥിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെയാണ് പോലീസുകാരന്റെ ബൈക്ക്‌ മോഷണം പോയത്

പോരുവഴി ആരോഗ്യ കേന്ദ്രത്തിൽ എൻഎച്ച്എം വഴി ഡോക്ടറെ നിയമിച്ചതായി കൊടിക്കുന്നിൽ

ശാസ്താംകോട്ട: ഒ.പി വിഭാഗത്തിൽ ദിവസവും 250 ൽപ്പരം രോഗികൾ ചികിത്സ തേടിയെത്തുന്ന മലനടയിലെ പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.എൻഎച്ച്എം വഴി മറ്റൊരു ഡോക്ടറെ കൂടി പുതുതായി നിയമിച്ചു.തിങ്കളാഴ്ച മുതൽ ഈ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാകും.രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ.പരിശോധിക്കുന്നതിന് ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.ഇമ്മ്യൂണൈസേഷൻ,മറ്റ് മീറ്റിങ്ങുകൾ എന്നിവയ്ക്കായി മെഡിക്കൽ ഓഫീസർ കൂടിയായ ഈ ഡോക്ടർ പോയാൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയിലായിരുന്നു.ഇത് പലപ്പോഴും രോഗികളും ജീവനക്കാരുമായി വാക്കുതർക്കത്തിനും കാരണമാകുന്നു.അവികസിത പ്രദേശമായ പോരുവഴി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആതുരാലയം.നിരവധി പട്ടികജാതി ഉന്നതികൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.ബസ് സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങൾ കൂടിയായതിനാൽ സാധാരണക്കാർക്ക് അടൂരിലോ ശാസ്താംകോട്ടയിലോ ചികിത്സ തേടി പോകണമെങ്കിൽ വലിയ തുക തന്നെ കണ്ടെത്തേണ്ടതുണ്ട്.ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പിലെ ഉന്നതർക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും പരാതി നൽകിയിരുന്നു.

യു.എം.സി വ്യാപാരഭവന്‍ ഉത്ഘാടനവും കരുനാഗപ്പള്ളിനഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും

കരുനാഗപ്പള്ളി: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കൊല്ലം ജില്ലാ ആസ്ഥാന മന്ദിരമായ യു.എം.സി വ്യാപാരഭവന്‍ ഉത്ഘാടനവും കരുനാഗപ്പള്ളി നഗരസഭയിലെ 37 കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും 2026 ജനുവരി 26 ന് നടത്താന്‍ യു.എം.സി കൊല്ലം ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. യു.എം.സി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നുതന്നെ സൗജന്യ മെഡിക്കല്‍ ക്യാമ്പും, നിര്‍ദ്ധനര്‍ക്കുളള സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും നടക്കും. പ്രവര്‍ത്തകയോഗത്തില്‍ യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നനും, റൂഷ പി കുമാര്‍ കൃതജ്ഞതയും പറഞ്ഞു. എച്ച്.സലിം, ജി.ബാബുക്കുട്ടന്‍പിളള, ബി.ആര്‍.പ്രസാദ്, സിദ്ദിഖ് എം മണ്ണാന്റയ്യം, ഹരി ചേനങ്കര, ഷംസുദ്ദീന്‍വെളുത്തമണല്‍, എം.പി ഫൗസിയ തേവലക്കര, അജയകുമാരന്‍പിളള, ഇ.എം.അഷ്‌റഫ്, എല്ലയ്യത്ത് ചന്ദ്രന്‍, ഗിരിജ, നിഹാര്‍, നിസ്സാം എന്നിവര്‍ സംസാരിച്ചു. ഫോട്ടോക്യാപ്ഷൻ:-യു. എം.സി. കൊല്ലം ജില്ലാപ്രവർത്തക യോഗം ജില്ലാ പ്രസിഡൻറ് നിജാംബഷി സംസാരിക്കുന്നു.

വെനീസ്വലക്ക് ഐക്യദാർഢ്യവുമായി പുകസ


ശാസ്താംകോട്ട.പു ക സ കുന്നത്തൂർ ഏരിയ കമ്മറ്റി പ്രതിഷേധ സായാഹ്നസദസ്സ് സംഘടിപ്പിച്ചു.
വെനീസ്വലയുടെ പരമാ ധികാരത്തെ തകർത്തുകൊണ്ട് അവിടുത്തെ പ്രസിഡന്റിനെയും ഭാര്യയെയും ബന്ധിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ അധികാര ദാർഷ്ട്യത്തെ അപലപിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം കുന്നത്തൂർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ശ്രീരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി അനിൽകുമാർ, ബി സി പിള്ള, ഗിരിജകുമാരി, ബഹുലേയൻ, അഖിൽ പി ഓണമ്പലം ലക്ഷ്മണൻ, പി ടി. ഗിരിശൻ എന്നിവർ സംസാരിച്ചു.

കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത…കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു

പാലക്കാട്: പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. ഉടന്‍ തന്നെ അധ്യാപിക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശിനി അറസ്റ്റിലായത്. ജൂവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ബിജെപിയോടിഷ്ടം കൂടി, കൊടിക്കുന്നില്‍ കൈവിട്ടു, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

ശാസ്താംകോട്ട . കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേ മന്ത്രാലയം നടപടി സ്വീകരിച്ചപ്പോൾ ശാസ്താംകോട്ടക്കാര്‍ക്ക് നിരാശ. ഒട്ടേറെ ട്രയിനുകള്‍ക്ക് സ്റ്റോപ്പു ലഭിച്ച വികസന പാതയിലുള്ള സ്റ്റേഷനെ പുതിയ വികസനത്തില്‍ ഒഴിവാക്കിയത് കൊടിക്കുന്നില്‍ സുരേഷ് എംപി കൈവിട്ടതിനാലാണെന്ന് പിന്നാമ്പുറ സംസാരമുണ്ട്. ശാസ്താംകോട്ടക്ക് നിരവധി ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു ഏറെ ജനപ്രിയനായിമാറിയ എംപിയെ അടുത്തിടെ ഏറനാടിന് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിക്കു പിന്നില്‍ നിര്‍ത്തിയത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനാണ് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണമെന്നും രാജീവ് ചന്ദ്രശേഖറാണ് ഇടപെട്ടതെന്നുമുള്ള പ്രചാരണം സ്ഥിരമായി ശാസ്താംകോട്ടക്കായി പ്രവര്‍ത്തിച്ചിരുന്ന കൊടിക്കുന്നിലിന് ഇഷ്ടമായില്ലെന്ന് പിന്നാമ്പുറ സംസാരമുണ്ട്.കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ ശാസ്താംകോട്ടയിലെത്തിച്ച് കോണ്‍ഗ്രസിന്‍റെ മേല്‍ക്കൈ മറികടക്കാനും ബിജെപിക്ക് ആയി.

മാത്രമല്ല ഗ്രൂപ്പുസമവാക്യങ്ങള്‍ മൂലം കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം പൊതുവേ കൊടിക്കുന്നിലിനോടുള്ള വിധേയത്വം കുറച്ചിരിക്കയാണ്. ഇതെല്ലാമാണ് ശാസ്താംകോട്ടയുടെ വികസനത്തിന് ചുവപ്പു ലൈറ്റായതെന്നാണ് സൂചന. ഇടയില്‍ കയറി മിടുക്കുകാട്ടിയ ബിജെപി നേതാക്കള്‍ക്ക് കുന്നത്തൂരില്‍ പ്രത്യേക രാഷ്ട്രീയ താല്‍പര്യവുമില്ലത്രേ. റെയില്‍മന്ത്രാലയവുമായി നല്ല ബന്ധമുള്ള നേതാവാണ് കൊടിക്കുന്നില്‍. ഏതുഭരണമായാലും കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇടപെടാന്‍ ഇതുമൂലം കൊടിക്കുന്നിലിന് കഴിയുമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പാണ് പാഴായത്. കണ്ണൂർ,മാവേലി, ഇൻ്റർസിറ്റി എന്നീ എക്സ്പ്രസ്സ് ട്രെയിനുകളിൽ ചിലതിനെങ്കിലും സ്റ്റോപ്പ് ലഭിക്കുമെന്നാണ് ജനപ്രതിനിധികൾ ഉറപ്പ് പറഞ്ഞിരുന്നത്. ഏറനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ഇത് സംബന്ധിച്ച് ഉറപ്പ് പറഞ്ഞിരുന്നു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില സംഘടനകള്‍ പിന്നീട് കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും കേന്ദ്ര മന്ത്രി ജോർജ് കുര്യനും നിവേദനം നൽകിയിരുന്നു.
ബി. ജെ.പി പ്രാദേശിക – ജില്ലാ ഘടകങ്ങൾ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ വഴി കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഈ അവസരങ്ങളിലെല്ലാം എതങ്കിലും ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. കോവിഡിന് മുമ്പ് വരെ ഉണ്ടായിരുന്ന കണ്ണൂർ എക്സ്പ്രസ്സിൻ്റെ സ്റ്റോപ്പ് കോവിഡിനെ തുടർന്നാണ് പിൻവലിച്ചത്. കോവിഡിന് ശേഷം മറ്റ് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കണ്ണൂരിൻ്റെ സ്റ്റോപ്പ് പുനസ്ഥാപിച്ചെങ്കിലും ശാസ്താംകോട്ടയിൽ ഇനിയും പുനസ്ഥാപിച്ചില്ല. ഇത് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചാൽ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമായേനെ. തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നവർക്ക് പ്രയോജനകരമായ ഇൻ്റർസിറ്റി എക്സ്പ്രസ്സിനും സ്റ്റോപ്പ് പ്രതീക്ഷിച്ചിരുന്നു. അനുദിനം യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാത്തതിൽ കടുത്ത നിരാശയിലാണ് യാത്രക്കാരും പ്രദേശവാസികളും.