Home Blog Page 1171

എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരം, ഗോവിന്ദൻ

തിരുവനന്തപുരം. എ കെ ബാലന്റെ വിവാദപ്രസ്താവനയെ തള്ളി CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴാണ് ബാലനെ തള്ളിപ്പറഞ്ഞത്

” എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരം “

“സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകുകയായിരുന്നു “

“പാർട്ടി അതിനെ തള്ളിക്കളയുന്നു “

അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം വി ഗോവിന്ദൻ

അയ്യപ്പ സംഗമത്തിന്റെ കണക്ക് ചോദിച്ച് ഹൈകോടതി

കൊച്ചി. അയ്യപ്പ സംഗമത്തിന്റെ കണക്ക് ചോദിച്ച് ഹൈകോടതി .ദേവസ്വം ബെഞ്ചാണ്
കണക്ക് ആവശ്യപ്പെട്ടത്

നിലവിൽ ദേവസ്വം ബോർഡ്‌ നൽകിയ കണക്കിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതി
വരവ് ചെലവ് കണക്ക്
നൽകാൻ കൂടുതൽ സാവകാശം നൽകാനാവില്ലെന്നും ഡിവിഷൻ ബെഞ്ച്

യഥാസമയം കണക്ക് നൽകിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കും എന്നും മുന്നറിയിപ്പ്

കണക്ക് അറിയിക്കാൻ ബോർഡിന് ഒരു മാസം കൂടി സാവകാശം നൽകി

സെപ്റ്റംബർ 20നായിരുന്നു  പമ്പയിൽ ആഗോള അയ്യപ്പ സംഗമം

പരിപാടി പൂർത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ മുൻ നിർദ്ദേശം

പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം
, വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ


വയനാട്.പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം
സംസ്ഥാനതലത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ

ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധസംഘം പരിശോധന നടത്താൻ എത്തുന്നത്
DHS അഡീഷണൽ ഡയറക്ടർ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്

മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ പരിശോധിക്കും

യുവതിയിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും തുടർനടപടികൾ
യുവതിയുടെ ആരോഗ്യസ്ഥിതിയുടെ പരിശോധനയും നാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ നടക്കും

ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശം നൽകി

കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമോ? ഹയാക്കോൺ തുടങ്ങി

കൊച്ചി.ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി ജയിൻ സർവ്വകലാശാലയുടെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു. ഫ്യൂച്ചർ കേരള മിഷൻ സംഘടിപ്പിക്കുന്ന സമ്മേളനമായ ഹയാക്കോൺ 1.0 കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കുളവാഴയിൽ നിന്ന്  മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുളവാഴ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ ബോധവൽക്കരണം അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല കൂട്ടിചേർത്തു. ഹൈബി ഈഡൻ എംപി, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫസർ വേണു രാജാമണി, ജയ്ൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രൊ വൈസ് ചാൻസലർ  ജെ. ലത എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി ജെയ്ൻ സർവ്വകലാശാലയും സിഫ്റ്റും തമ്മിലുള്ള അക്കാദമിക് ധാരണ പത്രം കൈമാറി. കൊച്ചി ക്യാമ്പസിൽ മൂന്ന് ദിവസമാണ് സമ്മേളനം’.

ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞ്….കൊല്ലത്ത്  ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു

കൊല്ലം: ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തിയതോടെ പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്‌സ്പ്രസിലാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കൊല്ലത്ത് പിടിച്ചിട്ട ട്രെയിനിലെ കോച്ചില്‍ നിന്ന് പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എസ് സെവന്‍ കോച്ചിലാണ് യാത്രയ്ക്കിടെ യുവതി പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

തുടര്‍ന്ന് ബഹളം വച്ച സ്ത്രീ വിവരം റെയില്‍വേ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് പിടിച്ചിട്ട ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.

കല്ലട ജലസേചന പദ്ധതി; ജലവിതരണം ആരംഭിക്കും

കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ  ജനുവരി  10നും  ഇടതുകര കനാലിലൂടെ 12നും രാവിലെ 11 മുതല്‍  ജലവിതരണം ആരംഭിക്കും.  തെന്‍മല  ഒറ്റക്കല്‍ വിയറില്‍ നിന്നും മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുക. ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും.  കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

കല്ലട ജലസേചന പദ്ധതി; ജലവിതരണം ആരംഭിക്കും

കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ  ജനുവരി  10നും  ഇടതുകര കനാലിലൂടെ 12നും രാവിലെ 11 മുതല്‍  ജലവിതരണം ആരംഭിക്കും.  തെന്‍മല  ഒറ്റക്കല്‍ വിയറില്‍ നിന്നും മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുക. ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും.  കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ആനയടി ഉത്സവം: സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

ആനയടി പഴയിടം ശ്രീനരസിംഹ സ്വാമിക്ഷേത്രത്തില്‍ ജനുവരി 20ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ എഴുന്നള്ളത്ത് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ കൃത്യമായ അകലം വേണമെന്നും നാട്ടാന പരിപാലനചട്ടം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം തുടങ്ങിയവ ഉപയോഗിക്കരുത്.
ഉത്സവപരിസരത്ത് ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ല. ആനകളുടെ പൂര്‍ണ വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. ഗതാഗത നിയന്ത്രണം, ക്രമസമാധാനപരിപാലനം പോലീസ് ഉറപ്പാക്കും. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കും. സമ്പൂര്‍ണ ഹരിതചട്ടപാലനം നടപ്പാക്കാന്‍ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി.
ഉത്സവശേഷം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ആംബുലന്‍സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും സജ്ജമാക്കും. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന തടയുന്നതിന് ഉത്സവദിവസം ഡ്രൈഡേയായി പ്രഖ്യാപിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. അടിയന്തരഘട്ടങ്ങളില്‍ അഗ്നിരക്ഷാവകുപ്പിന്റെ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കാന്‍ പ്രത്യേകപാത ഒരുക്കും. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ജനുവരി 14ന് റവന്യൂ, പോലീസ്, വനം, ക്ഷേത്രഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ പ്രത്യേകയോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ ക്ഷേത്രഭരണസമിതി അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂൾ ബാഗിന്റെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി

തിരുവനന്തപുരം.സ്‌കൂൾ ബാഗിന്റെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി. കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി മന്ത്രി വി ശിവൻകുട്ടി. പഠിക്കാൻ എസ്.സി.ഇ.ആർ.ടി -യെ ചുമതലപ്പെടുത്തിയിരുന്നു.സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്ത് കരട് റിപ്പോർട്ടിന് അംഗീകരിച്ചു.റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും.അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാം.വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്

നായകളെ തെരുവിൽ നിന്ന് നീക്കംചെയ്താൽ എലികളുടെ എണ്ണം കൂടുമെന്നോ,മൃഗസ്നേഹികളെ പരിഹസിച്ച് കോടതി

ഡെല്‍ഹി.തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഇന്നും മൃഗസ്നേഹികളെ പരിഹസിച്ച് കോടതി. നായകളെ തെരുവിൽ നിന്ന് നീക്കംചെയ്താൽ എലികളുടെ എണ്ണം കൂടുമെന്ന മൃഗസ്നേഹികളുടെ വിചിത്ര വാദത്തെയായിരുന്നു കോടതി പരിഹസിച്ചത്. നായ്ക്കളും പൂച്ചകളും ശത്രുക്കളായതിനാൽ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ പരിഹാസം. അതിനിടെ രാജ്യത്ത് 66 എബിസി സെന്ററുകൾ മാത്രമേ ഉള്ളൂ എന്നും നായ്ക്കളുടെ എണ്ണം കുറയ്ക്കണമെങ്കിൽ കൂടുതൽ എബിസി സെന്ററുകൾ വേണമെന്നും മൃഗസംരക്ഷണ വിദഗ്ധർ കോടതിയെ അറിയിച്ചു. കേസിൽ നാളെയും വാദം തുടരും