Home Blog Page 1172

നാണം കെട്ട് പൊലീസ്,ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ കൈക്കൂലി,നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി. ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ എന്ന വ്യാജനെ കൈകൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം കുറുപ്പുംപടി പോലീസ് സ്റ്റേഷനിലെ മൂന്നു CPO, ഗ്രേഡ് ASI എന്നിവർക്കാണ് സസ്‌പെൻഷൻ.
6,60000 രൂപ കൈകൂലി വാങ്ങിയെന്നാണ് ആരോപണം. സ്റ്റേഷനിൽ വിജിലൻസ് പരിശോധന നടത്തി.സിപിഒ മാരായ സഞ്ജു, , ഷെഫീഖ്, ഷക്കീർ, ഗ്രേഡ് SI റൗഫ് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.

ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിൽ കുറുപ്പുപ്പടി സ്വദേശിക്ക് നോട്ടീസ് നൽകാനാണ് ഗുജറാത്ത്‌ പോലീസ് എത്തിയത്. ഇവരെ സഹായിക്കാൻ കുറുപ്പുംപടിയിലെ സിപിഒ മാരെ വിട്ടുനൽകി.

ഡിജിറ്റൽ തട്ടിപ്പിന്റെ പണം എത്തിയ അക്കൗണ്ട് ഉടമയെ കണ്ടെത്തി നോട്ടീസ് നൽകി. ഇയാളെ ചോദ്യംചെയ്ത് വഴി മറ്റൊരാൾക്ക് വേണ്ടിയാണ് പണം എടുത്തു നൽകിയതെന്ന് കുറുപ്പുംപടി പോലീസിനോട് പറഞ്ഞു. പോലീസ് ഇയാളെ തേടി വീട്ടിൽ എത്തി. സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നാലെയാണ് ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത സൈബർ കേസിൽ പ്രതിയാണെന്നും കേസ് ഒതുക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടത്. അറസ്റ്റ് ഭയന്ന യുവാവ് ആറ് ലക്ഷത്തി അറുപതിനായിരം രൂപ കൈമാറി.

പിന്നീടാണ് പോലീസിന്റെ തട്ടിപ്പ് മനസ്സിലായത്.
പ്രത്യേക വിഭാഗം പോലീസുകാർക്കെതിരെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സിപിഒ മാരായ സഞ്ജു, , ഷെഫീഖ്, ഷക്കീർ, ഗ്രേഡ് SI റൗഫ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്

തുർക്ക് മാൻ ഗേറ്റിന് സമീപത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ ഉണ്ടായ സംഘർഷം, ആറുപേരെ കൂടി അറസ്റ്റ് ചെയ്തു

ഡൽഹി. തുർക്ക് മാൻ ഗേറ്റിന് സമീപത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 11 ആയി. പോലീസിന് നേരെ കല്ലേറ് നടത്തിയവരിൽ 30 പേരെ തിരിച്ചറിഞ്ഞു.പോലീസ് സുരക്ഷയിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടയായിരുന്നു പോലീസിൽ നേരെ കല്ലേർ ഉണ്ടായത്. സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച പോലീസ് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പിന്നിലെ 30 പേരെ സിസിടിവികളിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാനായി വിവിധ ഇടങ്ങളിൽ പരിശോധന നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സമാജ്വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിക്ക് ഡൽഹി പോലീസ് സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. സംഘർഷം നടക്കുമ്പോൾ എംപി നദ്വി സ്ഥലത്തുണ്ടായിരുന്നതെന്നും അവിടെനിന്ന് പിന്മാറാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും അതനുസരിച്ചില്ലെന്നും ഡൽഹി പോലീസ് ആരോപിച്ചു. ഇതിനിടെ കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സമൻസ് അയക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു.നിലവിൽ ഈ മേഖലയിലെ അനധികൃത പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.പൊളിക്കൽ നടപടികൾക്കെതിരെ സയിദ് ഫയിസ് ഇലാഹി മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് മസ്ജിദ് കമ്മിറ്റി ആരോപിക്കുന്നത്.

മയക്കുമരുന്ന് കടത്തിയ യുവാവ് എക്സൈസ് സംഘത്തെ ആക്രമിച്ചു

തിരുവനന്തപുരം. മയക്കുമരുന്ന് കടത്തിയ യുവാവ് എക്സൈസ് സംഘത്തെ ആക്രമിച്ചു. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ആരോമൽ രാജൻ, ഗോകുൽ എന്നിവർക്കാണ് പരുക്കേറ്റത്. നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധനയ്ക്കിടെയായിരുന്നു അക്രമണം

MDMA യുമായി എത്തിയ പ്രതിയെ സാഹസികമായി കീഴടക്കി. ആനയറ സ്വദേശി ആകാശ് കൃഷ്‌ണയെയാണ് പിടികൂടിയത്. 12 ഗ്രാം MDMA പിടിക്കൂടി. ജീവനക്കാരെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പറയുന്നു.

കോഴിക്കോട് വീണ്ടും എംഡി എം എ പിടികൂടി

കോഴിക്കോട് .വീണ്ടും എംഡി എം എ പിടികൂടി. കഴിഞ്ഞദിവസം അറസ്റ്റിലായ പി കെ ആശിലിന്റെ വീട്ടിൽ നിന്നാണ് എംഡി എം എ കണ്ടെടുത്തത്. ഒളവണ്ണയിലെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 83.6 ഗ്രാം എംഡി എം എ കണ്ടെടുത്തു. കൊയിലാണ്ടി പോലീസും ഡാൻസാഫ് സംഘവുമാണ് പരിശോധന നടത്തിയത്

പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം

തിരുവനന്തപുരം. പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു.മോഷ്ടിച്ചത് പൊലീസുകാരൻ്റെ ബൈക്ക്.പൂജപ്പുര സ്വദേശിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. സംഭവം ഇന്ന് വൈകിട്ട്

ഇടവനശേരിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം;സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ശാസ്താംകോട്ട:മൈനാഗപ്പള്ളിയിൽ വീടുകയറിയുള്ള ആക്രമണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വഷണവും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.പുതുവർഷ
രാത്രി നടന്ന ആക്രമണത്തിൽ മനംനൊന്ത് ജിജോ വർഗീസ് (23) എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇടവനശ്ശേരി പടിഞ്ഞാറ് നാലാം വാർഡിലെ മുട്ടത്ത്കാവ്-മുല്ലമൂട് പള്ളി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഇടവനശേരിയിൽ ടാപ്പിങ് തൊഴിലാളിയായ മാതാവും മകനും മാത്രം താമസിക്കുന്ന വീട്ടിൽ പുതുവർഷ രാത്രി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ഉണ്ടായി.പുതുവത്സര ആഘോഷത്തിനിടെ നടന്ന തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന.വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിന്തുടർന്ന് എത്തിയാണ് ഒരു സംഘം ആക്രമിച്ചത്.പുലർച്ചെ ഒന്നിനും നാലിനും ഇടയിൽ മൂന്ന് തവണ നടന്ന ആക്രമണത്തിൽ മാതാവിനും പരിക്കേറ്റിരുന്നു.ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് പറയപ്പെടുന്നത്.

സംഭവത്തിൽ ഏതാനും യുവാക്കളെ ശാസ്താംകോട്ട പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും
ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടുകയാണന്നാണ് പോലീസ് പറയുന്നതെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നുമാണ് നാട്ടുകാരുടെ പരാതി.സംഭവത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയ സംഘം ആണെന്നും ജിജോയുടെ മരണത്തിന് ഇടയാക്കിയവരെ ഉടൻതന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗങ്ങൾ നോക്കി ലഹരി സംഘങ്ങൾ കേന്ദ്രീകരിക്കുന്നതായും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് പോലീസ് പെട്രോളിങ് ശക്തമാക്കി ജനജീവിതം സുരക്ഷിതമക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മണ്ണൂർക്കാവ് ക്ഷേത്രത്തിൽ മകരപ്പൊങ്കൽ മഹോത്സവം 9 മുതൽ 18 വരെ

ശാസ്താംകോട്ട. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദശദിന മകരപ്പൊങ്കൽ മഹോത്സവം 9ന് ആരംഭിച്ച് 18ന് കെട്ടുകാഴ്ചയോടെ സമാപിക്കും.9ന് രാവിലെ 6ന് സോപാനസംഗീതം,8 ന് ഭാഗവത പാരായണം,വൈകിട്ട് 6ന് സോപാനസംഗീതം,വൈകിട്ട്
6.30ന് ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം,രാത്രി 8ന് നാദസ്വരക്കച്ചേരി,8.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.10ന് രാത്രി 8.30ന് ഗാനമേള,11ന് രാവിലെ 6ന് അഷ്ടപദി,വൈകിട്ട് 4നു ദേശവിളക്ക് താലപ്പൊലി,6ന് ത്രിബിൾ തായമ്പക,രാത്രി 7ന് ദേവിക്ക് പൂമൂടൽ,7.30ന് ആകാശക്കാഴ്ച,8ന് ഗാനമേള.12 ന്
വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്ര,രാത്രി 8 ന് സാംസ്കാരിക സമ്മേളനവും,ചികിത്സാധന സഹായ വിതരണവും,8:30ന് പ്രസീത ചാലക്കുടിയുടെ പതി ഫോക്ക് ബാൻഡിന്റെ നാടൻപാട്ട് ഉറവ്,13ന് രാത്രി 8ന് നാടകം,14ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്രയും ശിങ്കാരിമേളവും,രാത്രി 8ന് തിരുവനന്തപുരം നാടകം,15ന് രാവിലെ 6.30ന് നടക്കുന്ന മണ്ണൂർകാവ് പൊങ്കാലയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നീനാ കുറുപ്പ് നിർവ്വഹിക്കും.7ന് അന്നദാനം,രാത്രി 8ന് നാടകം,16 ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര,രാത്രി 8ന് നാടകം,17 ന് വൈകിട്ട് 5.30ന് സോപാനസംഗീതം,രാത്രി 9ന് മേജർസെറ്റ് കഥകളി,കഥ:കുചേലവൃത്തം, ശ്രീരാമപട്ടാഭിഷേകം.സമാപന ദിവസമായ 18ന് രാവിലെ 5ന് പുഷ്പാലങ്കാരം,6ന് സോപാനസംഗീതം,8ന് ദേവി ഭാഗവത പാരായണം,പകൽ 3.30ന് കെട്ടുകാഴ്ച,രാത്രി 7ന് മണ്ണൂർക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്,വലിയ കാണിക്ക,കുതിര കാണൽ, ദീപാരാധന എന്നിവ നടക്കും.രാത്രി 9ന് ഗാനമേള, തുടർന്ന് വെടിക്കെട്ട്.ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാവിലെ 7.30 മുതൽ 10.30 വരെയും,വൈകിട്ട് 5 മുതൽ 7.30 വരെയും,18 ന് രാവിലെ 11.30 വരെയും പറ സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി,സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ വി.ആർ.സനിൽചന്ദ്രൻ എന്നിവർ അറിയിച്ചു.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

1. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്പലപ്പുഴ സ്റ്റേഷൻ

2. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തൂവൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ

3. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ

4. തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ

5. നാഗർകോവിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ

6. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ

7. നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ

8. തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ

9. പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ

10. തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ.
11. തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ

12. എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ

13. എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ

14. ഹിസാർ – കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ

15. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ

16. നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻ

എന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.