Home Blog Page 1169

മലയാളികൾക്ക് പുതുവർഷ സമ്മാനം, നേരിട്ടുള്ള പുതിയ വിമാന സർവീസ് തുടങ്ങുന്നു

കേരളത്തിലെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ.

നേരിട്ടുള്ള പുതിയ വിമാന സർവീസ്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തങ്ങളുടെ രാജ്യാന്തര ശൃംഖലയുടെ ഭാഗമാക്കിയതായി സൗദിയ അറിയിച്ചു. ഇന്ത്യയിൽ സൗദിയ സർവീസ് നടത്തുന്ന ഏഴാമത്തെ നഗരമാണ് കോഴിക്കോട്.

കോഴിക്കോട് നിന്ന് പറക്കാം

2026 ഫെബ്രുവരി 1 മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയ്ക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്.

പ്രവാസി മലയാളികൾക്ക് ആശ്വാസം

ആഴ്ചയിൽ എട്ട് സർവീസുകളാണ് ആദ്യഘട്ടത്തില്‍ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതോടെ ബെംഗളൂരു, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയ്ക്ക് പുറമെ സൗദിയയുടെ ഇന്ത്യൻ ഭൂപടത്തിൽ കോഴിക്കോടും ഇടം പിടിച്ചു.

സൗദിയയുടെ പുതിയ സർവീസ്

ഈ പുതിയ റൂട്ട് മലബാറിലെ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സഹായമാകും. പ്രത്യേകിച്ച് ഹജ്ജ്, ഉംറ തീർത്ഥാടന സീസണുകളിൽ സൗദിയിലേക്കുള്ള യാത്ര സുഗമമാക്കാൻ ഇത് സഹായിക്കും.

സൗദി അറേബ്യയുടെ വിമാന കമ്പനി

നിലവിൽ കോഴിക്കോട് വിമാനത്താവള അധികൃതരുമായി ചേർന്ന് സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ സൗദിയ പൂർത്തിയാക്കി വരികയാണ്.

റിയാദിലേക്ക് പറക്കാം

സൗദി അറേബ്യയുടെ ടൂറിസം, വ്യോമയാന മേഖലകളിലെ കുതിച്ചുചാട്ടത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം. നിലവിൽ ലോകത്തിന്റെ നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്.

പ്രവാസികൾക്ക് ആശ്വാസം

പ്രതിദിനം 550-ലധികം ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനി, തങ്ങളുടെ ആധുനിക വിമാനങ്ങൾ ഉപയോഗിച്ച് രാജ്യാന്തര കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ ആദ്യ തന്ത്രി കുടുംബം; താഴമൺ കുടുംബാംഗങ്ങളെ അയ്യപ്പ ഭക്തർ കണ്ടത് ദൈവതുല്യരായി

ആലപ്പുഴ: കേരളത്തിലെ ആദ്യ തന്ത്രി കുടുംബമായ താഴമൺ കുടുംബാംഗങ്ങളെ ദൈവതുല്യരായാണ് ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തർ കണ്ടിരുന്നത്. ശബരിമലയിൽ അവസാന വാക്കായ തന്ത്രി സ്വർണ്ണക്കൊള്ളയില പ്രധാന പ്രതി പോറ്റിക്ക് സഹായകരമായ അനുജ്ഞകൾ നൽകിയതാണ് രാജീവരെ കുടുക്കിയത്.

താഴമൺ-തരണനല്ലൂർ കുടുംബങ്ങളെ പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. കടൽ കടന്നപ്പോൾ താഴെ മണ്ണ്കണ്ട ബ്രാഹ്മണ കുടുംബം പിന്നെ അറിയപ്പെട്ടത് താഴമൺ കുടുംബമെന്നാണ്. കടൽ താണ്ടിപ്പോയ കുടുബം തരണനല്ലൂർ. തന്ത്രി കണ്ഠര് മഹേശ്വരും കണ്ഠര് കൃ്ഷ്ണരും പിന്നെ കണ്ഠര് നീലകണ്ഠരും ആണ് താഴമൺ കുടുംബത്തിലെ ആദ്യകാല അംഗങ്ങൾ. മഹേശ്വരുടെ മകൻ മോഹനരും കൃഷ്ണരുടെ മകൻ രാജീവരും അടുത്ത തലമുറ തന്ത്രിമാരായി ശബരിമലയിലെത്തി. മക്കത്തായമാണ് താഴമൺ കുടുംബം പിന്തുടരുന്നത്. നീലകണ്ഠർക്ക് നാലു പെൺമക്കൾ ആണുള്ളത്. മോഹനർക്ക് പിന്നാലെ മകൻ മഹേഷ് മോഹനരും രാജീവരുടെ മകൻ ബ്രഹ്മദത്തനും താഴമൺ താഴ്വഴിയിൽ ശബരിമലയിലെ ഏറ്റവും ഒടുവിലത്തെ തന്ത്രിമാരായി.

ഓരോ സീസണിലും കുടുംബത്തിലെ ഓരോ അംഗങ്ങൾ ശബരിമലയിൽ തന്ത്രി എന്നാണ് ടേൺ. സന്നിധാനത്ത് ഇല്ലാത്ത സമയം തന്ത്രിമാർ മറ്റ് ക്ഷേത്രങ്ങളുടെ ചുമതലയിലേക്ക് മാറും. 15 രാജ്യങ്ങളിലെ വിവിധ ക്ഷേത്രങ്ങളുടെയും താന്ത്രിക അവകാശമുണ്ട് താഴമൺ കുടുംബത്തിന്. കീഴ്ശാന്തിയുടെ സഹായിയായി എത്തിയ പോറ്റിയെ 2006-07 കാലത്ത് ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയത് രാജീവര് ആണ്. ആചാരങ്ങൾക്കപ്പുറത്തെ വഴിപാടുകൾ നിർദേശിച്ചതാണ് അന്ന് തന്ത്രിയെ ചൊടിപ്പിച്ചത്. പക്ഷെ പിന്നീട് 2018-19 കാലത്ത് വൻ സ്പോൺസറായി പോറ്റിയുടെ വരവ് രാജീവരുടെ പിന്തുണയോടെയെന്നാണ് ജീവനക്കാർ നൽകിയ മൊഴി. ശബരിമലയിലെ അന്തിമ തീരുമാനം തന്ത്രിയുടെ അനുജ്ഞയാണ്. പല കാലങ്ങളിലായി പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറാൻ നൽകിയ അനുജ്ഞയാണ് ആചാര്യതുല്യനായ തന്ത്രിയെ രാജ്യം ചർച്ച ചെയ്യുന്ന സ്വർണ്ണക്കൊള്ളയിൽ ഒടുവിൽ പ്രതിയാക്കിയത്.

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി… റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയ വിധി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയ വിധി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. U/A സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് മഹീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി.അരുൺ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് സ്‌റ്റേ ഉത്തരവിട്ടത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. സെൻസർ സർട്ടിഫിക്കറ്റിൽ തീരുമാനമെടുക്കാൻ മതിയായ സമയം നൽകിയില്ലെന്ന് കാണിച്ചാണ് സ്റ്റേ അനുവദിച്ചത്. കേസ് പൊങ്കൽ അവധിക്കുശേഷം 21-നാണ് കോടതി വീണ്ടും പരിഗണിക്കുക. ഇതോടെ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തില്ലെന്ന കാര്യം ഉറപ്പായി.

പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെ പൂർത്തിയാക്കി ചിത്രം ഒരു മാസം മുൻപ് സർട്ടിഫിക്കറ്റിനായി സമർപ്പിച്ചിരുന്നു. ഡിസംബർ 19 ന് സിബിഎഫ്സി അംഗങ്ങൾ ചിത്രം കാണുകയും ചില കട്ടുകൾ ഉൾപ്പെടെ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റങ്ങൾ വരുത്തി സമർപ്പിച്ചിട്ടും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.

അതേസമയം, ജനനായകന് പിന്നാലെ മറ്റൊരു പൊങ്കൽ റിലീസായ സുധ കൊങ്കരയുടെ ശിവകാർത്തികേയൻ നായകനാകനാവുന്ന പരാശക്തിയുടെ റിലീസിങ്ങും പ്രതിസന്ധിയിലായി. ചിത്രത്തിന് സെൻസർ ബോർഡ് 15 കട്ടുകൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളിലും ഡയലോഗുകളിലുമാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
തന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണ്ണപ്പാളികള്‍ അടക്കം പുറത്തേക്ക് പോയിട്ടുള്ളതെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴികളും തെളിവുകളും ശേഖരിച്ചശേഷമാണ് കണ്ഠരര് രാജീവരുടെ അറസ്റ്റിലേക്ക് കടന്നതെന്നാണ് സൂചന. പുലര്‍ച്ചെ എസ്ഐടിക്ക് മുന്നില്‍ ഹാജരായ തന്ത്രി കണ്ഠരര് രാജീവരെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. എസ്ഐടി മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ചോദ്യം ചെയ്യലിനായി എത്തിയിരുന്നു.
സഹായിയായ നാരായണന്‍ നമ്പൂതിരിക്കൊപ്പമാണ് തന്ത്രി കണ്ഠരര് രാജീവര് എസ്ഐടിക്ക് മുന്നിലെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവരുമായി അടുത്തബന്ധമുണ്ടായിരുന്നതായി മുന്‍ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ പത്മകുമാര്‍ മൊഴിനല്‍കിയിരുന്നു. താന്‍ പരിചയപ്പെടുന്നതിന് മുന്‍പുതന്നെ പോറ്റി ശബരിമലയിലുണ്ടായിരുന്നു. തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പത്മകുമാര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ശബരിമലയില്‍ ഒട്ടേറെ വഴിപാടുകള്‍ നടത്തുന്ന ഭക്തന്‍ എന്ന നിലയിലും പൂജാരിയുടെ സഹായി എന്ന നിലയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ടെന്നാണ് കണ്ഠരര് രാജീവര് എസ്‌ഐടിയോട് പറഞ്ഞിരുന്നത്. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോര്‍ഡിന്റെ തീരുമാനപ്രകാരമാണ്. സ്വര്‍ണപ്പാളികള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് ചെയ്തത് എന്നുമാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നല്‍കിയത്.
തന്ത്രി കണ്ഠരര് രാജീവരില്‍നിന്നാണ് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ അഭിപ്രായം എഴുതി വാങ്ങിയത്. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പില്‍ തന്ത്രി പരാമര്‍ശിച്ചിരുന്നുവെന്ന് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദൈവതുല്യരായ പലരും ഉള്‍പ്പെട്ടതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞിരുന്നു.

വാഹനാപകടം; നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ നാല് മരണം. ശബരിമല തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വയസുകാരി ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്‌ഐടിക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് എസ്‌ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കണ്ഠര് രാജീവരെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. ചില പ്രത്യേക കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് തന്ത്രിയെ വിളിച്ചു വരുത്തുന്നത്. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.

മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

പാലക്കാട്. മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി.റിമാൻഡിൽ കഴിയുന്ന പ്രതി അനിലിൻ്റെ ഫോണിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങളുൾപ്പെടെ അന്വേഷണ സംഘംകണ്ടെത്തി.
cwc നടത്തിയ കൗൺസിലിംഗിനിടെ ആണ് വിദ്യാർത്ഥികൾ ഞെട്ടിക്കുന്ന മൊഴി നൽകിയത്


11വയസ്സുകാരൻ നേരിട്ട അതിക്രൂര ലൈംഗിക പീഡനത്തിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാൻ സ്കൂൾ അതീകൃതർ വിവരം മറച്ചു വച്ചു. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.
സ്കൂളിൽ വച്ചും അധ്യാപകൻ അനിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തി. അതിനു പുറമെ , അധ്യാപകൻ്റെ താമസ സ്ഥലത്ത് എത്തിചച്ചും പീഡിപ്പിച്ചു… Cwcക്ക് മുമ്പാകെ വിദ്യാർത്ഥികൾ നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരള്ളാണുള്ളത്. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ഫോണിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങൾ അധ്യാപകൻ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും.
. അഞ്ചു വിദ്യാർത്ഥികളുടെ മൊഴി പ്രകാരം മലമ്പുഴ പൊലീസ് ഇന്നലെ കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് കുട്ടി മരിച്ചു

മലപ്പുറം. പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരൻ മരിച്ചു. മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരിച്ചത്.മഞ്ചേരി – അരീക്കോട് റോഡിൽ ചെങ്ങര പള്ളിപ്പടിയിൽ ആണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചിയിൽ ഒരാഴ്ച്ചയ്ക്കിടെ വ്യാജ ട്രെഡിങ്ങ് ആപ്പിലൂടെ നഷ്ടമായത് 3 കോടി

കൊച്ചി. കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല.
കൊച്ചിയിൽ ഒരാഴ്ച്ചയ്ക്കിടെ വ്യാജ ട്രെഡിങ്ങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം
രൂപ. പരിവഹൻ ആപ്പിന്റ മറവിലും തട്ടിപ്പ് വ്യാപകമെന്നാണ് കണക്കുകൾ പറയുന്നത്.

ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ കവർന്നത്. ഇ വർഷം 9 ദിവസം പിന്നിട്ടപ്പോഴേക്കും 4 കോടിയോളമായി നഷ്ട കണക്ക്. വ്യാജ ട്രേഡിങ് ആപ്പ്, വെർച്ചുവൽ അറസ്റ്റ്, പരിവാഹൻ തട്ടിപ്പ് വഴിയാണ് സൈബർ കൊള്ളക്കാരുടെ ഓപ്പറേഷൻ.

വെർച്ചുവൽ അറസ്റ്റിന് ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതര സംസ്ഥാങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടിപ്പ് കേസിന്റെ വേരുകൾ കേരളത്തിലുമുണ്ട്. ഇവിടുത്തെ ചില ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് പണം എത്തുന്നത്. സമഗ്രമായ ബോധവൽക്കരണ പരിപാടികൾ സൈബർ പോലീസ് ആഹ്വാനം ചെയ്യുന്നുണ്ട്. അതിനുമപ്പുറം ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

വിവാദങ്ങൾക്കൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് കെട്ടിടം മാറി

തിരുവനന്തപുരം. വിവാദങ്ങൾക്കൊടുവിൽ ഓഫീസ് കെട്ടിടം മാറി വട്ടിയൂർക്കാവ് എംഎൽഎ.വികെ പ്രശാന്ത്.ശാസ്തമംഗലത്തുനിന്ന് മരുതുംകുഴിയിലേക്കാണ് എം എൽ എ ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്.ഓഫീസ് കെട്ടിടത്തെ ചൊല്ലി കൗൺസിലർ ആർ ശ്രീലേഖയും വി കെ പ്രശാന്ത് എംഎൽഎയും തമ്മിലുള്ള തർക്കം വലിയ വിവാദത്തിന് വഴി വച്ചിരുന്നു.

ശാസ്തമംഗലത്ത് കൗൺസിലറായി ആർ ശ്രീലേഖ വിജയിച്ചെത്തിയതോടെയാണ് വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിനെ ചൊല്ലി തർക്കമുയരുന്നത്.നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎയുടെ ഓഫീസ് മാറണമെന്നായിരുന്നു ആർ ശ്രീലേഖയുടെ ആവശ്യം.അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗൺസിലറുടെ ഓഫീസിന് സൗകര്യക്കുറവ് ഉണ്ടെന്നായിരുന്നു ആർ ശ്രീലങ്കയുടെ വാദം.
ഇത് വലിയ വിവാദത്തിന് വഴിവെച്ചു.ആദ്യം മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ വി കെ പ്രശാന്ത് പിന്നീട് ഓഫീസ് മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.തുടർന്നാണ് മരുതുംകുഴി ജംഗ്ഷനിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റിയത്. ഇന്നുമുതൽ പുതിയ ഓഫീസിന്റെ പ്രവർത്തനമാരംഭിച്ചു. വിവാദങ്ങൾക്കില്ലെന്നും വികസനമാണ് ലക്ഷ്യമെന്നും വി കെ പ്രശാന്ത് പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.പാർട്ടി പറയുന്നത് അനുസരിക്കുമെന്നും വി കെ പ്രശാന്ത്. എംഎൽഎയുടെ ഓഫീസ് മാറ്റത്തെ കുറിച്ച് ഇതുവരെ ആർ ശ്രീലേഖ പ്രതികരിച്ചിട്ടില്ല.