Home Blog Page 1133

അക്ഷയ് കുമാറിന്‍റെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ടു

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ടു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ജൂഹുവിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അക്ഷയ്യും ട്വിങ്കിളും സുരക്ഷിതരാണ്. മറ്റൊരു കാര്‍ ഓട്ടോറിക്ഷയിലേക്ക് പിന്നില്‍ നിന്നും ഇടിച്ചു കയറിയതോടെ ഓട്ടോ തലകുത്തനെ മറിയുകയും അക്ഷയ്കുമാറിന്‍റെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ കാര്‍ വലതുവശത്തേക്ക് കുത്തി ഉയര്‍ന്നു. ഓടിയെത്തിയ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കുകയും ഓട്ടോറിക്ഷ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിലാക്കുകയും ചെയ്തു. ആര്‍ക്കും സാരമായ പരുക്കുകളില്ല. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അക്ഷയ്യുടെ അകമ്പടി വാഹനത്തിനും സാരമായ കേടുപാടുണ്ട്. അപകടത്തില്‍ അക്ഷയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
25–ാം വിവാഹവാര്‍ഷികം വിദേശത്ത് ആഘോഷിച്ച ശേഷം മടങ്ങിയെത്തിയതായിരുന്നു അക്ഷയ്യും ട്വിങ്കിളും.

ഇന്ത്യ നിശബ്ദമായിരിക്കണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു, കേരളത്തിലെ ജനങ്ങളെ നിശബ്ദമാക്കാൻ ആകില്ല, രാഹുൽ ഗാന്ധി

കൊച്ചി.സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെപിസിസി സംഘടിപ്പിച്ച വിജയോത്സവം മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാപഞ്ചായത്തിന്റെ വേദിയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ശശി തരൂർ എംപിക്ക് പരാതി.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ്  വിജയോത്സവം മഹാപഞ്ചായത്ത് കെപിസിസി കൊച്ചിയിൽ സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യ നിശബ്ദമായിരിക്കണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നുവെന്നും കേരളത്തിലെ ജനങ്ങളെ നിശബ്ദമാക്കാൻ ആകില്ലെന്നും രാഹുൽ ഗാന്ധി.


സിപിഐഎമ്മിനെതിരെ വിമർശനവുമായി കെ.സി വേണു ഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും


രാഹുൽ ഗാന്ധി വേദിയിൽ എത്തിയതിനുശേഷം പ്രസംഗിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തിയിൽ ശശി തരൂർ. ദീപ ദാസ് മുൻഷിയോട് തരൂർ പരാതി ഉന്നയിച്ചു.

അമിത മദ്യപാനം
ആന്ധ്രയിൽ രണ്ട് യുവാക്കൾ മരിച്ചു
ദുരന്തം മദ്യപാന മത്സരത്തിനിടെ

അണ്ണാമയ്യ/ ആന്ധ്രാപ്രദേശ്.അമിത മദ്യപാനത്തെ തുടർന്ന് ആന്ധ്രാപ്രദേശിൽ രണ്ട് യുവാക്കൾ മരിച്ചു//സോഫ്റ്റ് വെയർ എൻജിനീയേഴ്സായ മണികുമാർ,പുഷ്പരാജ് എന്നിവരാണ് മരിച്ചത്.മദ്യപാന മത്സരത്തെ തുടർന്നാണ് ദുരന്തമുണ്ടായത്.


അണ്ണാമയ്യ ജില്ലയിലെ  കെ വി പള്ളി, ബന്തവടിപ്പള്ളി വില്ലേജിലാണ് ദുരന്തമുണ്ടായത്. ആറ് സുഹൃത്തുക്കൾ ചേർന്ന് മദ്യപാന മത്സരം നടത്തുകയായിരുന്നു. 19 ടിൻ ബിയറാണ് മണികുമാറും പുഷ്പരാജും ചേർന്ന് കുടിച്ച് തീർത്തത്. വൈകിട്ട് മൂന്ന് മണി മുതൽ ഏഴരമണിവരെയുള്ള സമയത്തായിരുന്നു ഇത്രയധികം മദ്യം കുടിച്ചത്. ഇതോടെ, ഡീ ഹൈഡ്രേഷൻ സംഭവിച്ച് ഇരുവരും ബോധരഹിതരായി.
സുഹൃത്തുക്കൾ ആശുപത്രിയിലെത്തിയ്ക്കും മുൻപെ മണികുമാർ മരിച്ചു. ചികിത്സയ്ക്കിടെയാണ് പുഷ്പരാജ് മരിച്ചത്. ശ്രാവൺകുമാർ,ശിവമണി, വേണുഗോപാൽ,അഭിഷേക് എന്നിവരാണ് ഇവർക്ക് ഒപ്പം മത്സരത്തിനുണ്ടായിരുന്നത്. ഇവർ അമിതമായി മദ്യപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. യുവാക്കൾ കഴിച്ചത് വ്യാജമദ്യമെന്ന തരത്തിൽ പ്രചരിയ്ക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൊലിസ് അറിയിച്ചു. ബിയറിന്റെ സാംപിളുകൾ അണ്ണാമയ്യ പൊലിസ് ശേഖരിച്ച്, പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി , സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർജിയിൽ കോടതിയലക്ഷ്യം വ്യക്തമെന്ന് കോടതി. ഒരുതവണ തെറ്റ് തിരുത്താൻ സമയം തന്നിട്ടും പഴയ അവസ്ഥയിൽ എന്നും  വിമർശനം. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.


കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ മുൻ എംഡി  കെ എം രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് തവണയാണ് സർക്കാർ അനുമതി നിരാകരിച്ചത്. തുടർന്നാണ് കടകംപള്ളി മനോജ് കോടതിയെ സമീപിക്കുന്നത്. ഈ കോടതിയലക്ഷ്യ ഹർജി  പരിഗണിക്കുമ്പോൾ ആണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. കേസിൽ കോടതിയലക്ഷ്യം വ്യക്തമെന്ന് കോടതി പറഞ്ഞു. ഒരു തവണ കൂടി തെറ്റ് തിരുത്താനവസരം നൽകിയതാണെന്നും
എന്നിട്ടും പഴയ അവസ്ഥയിലാണ് സർക്കാർ എന്നും കോടതി വിമർശിച്ചു.
സർക്കാരിന്റേത് കോടതിയോടുള്ള  അനാദരവ് ആണെന്നും ജസ്റ്റിസ് എ.ബദറുദീൻ  പറഞ്ഞു. പ്രോസിക്യൂഷൻ അനുമതി  നൽകാനുള്ള അധികാരം കോടതിയ്ക്ക് ലഭിക്കണം, നിയമഭേദഗതി ഇക്കാര്യത്തിലുണ്ടാകണമെന്നും
അഴിമതി അവസാനിക്കാനുള്ള പരിഹാരം അതു മാത്രമെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ തവണയും കേസ് പരിഗണിക്കുന്ന സമയത്ത് സർക്കാരിനെതിരെ കോടതി  രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

ഡിജിറ്റൽ ക്രോപ്പ് സർവ്വേ പദ്ധതിയിൽസർവ്വേയർ തസ്തികയിൽ അപേക്ഷിക്കാം

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ കാർഷിക വിളകളെപറ്റിയുള്ള സമഗ്ര ഡാറ്റാ ബേസ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ ക്രോപ്പ് സർവ്വേ പദ്ധതിയിൽ സർവ്വേയർ തസ്തികയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ് ആധാർ പകർപ്പ് വെള്ള പേപ്പറിൽ അപേക്ഷ എന്നിവ ജനുവരി 27ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് കുന്നത്തൂർ കൃഷിഭവനിൽ നൽകേണ്ടതാണ്.സർവെയ്യർ പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യതയും സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള അറിവും പ്രദേശത്തെ സ്ഥലങ്ങളെയും വിളകളെയും പറ്റിയുള്ള ഏകദേശ ധാരണയും ഉള്ള തദ്ദേശവാസികളായ യുവതി യുവാക്കൾ ആയിരിക്കണം അപേക്ഷകർ.

ശാസ്താംകോട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ മൂർഖൻ പാമ്പ്

ശാസ്താംകോട്ട:എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ മൂർഖൻ പാമ്പ് കയറി.തിങ്കളാഴ്ച ഉച്ചയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇഴഞ്ഞ് എത്തിയ പാമ്പാണ് ഓഫീസിനുള്ളിലേക്ക് കയറിയത്.ഇവിടെ ഉണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും പാമ്പ് ഓഫീസിനുള്ളിലെ പൊത്തിനുള്ളിലേക്ക് കയറിയിരുന്നു.പിന്നീട് പാമ്പ് പിടുത്തക്കാരനായ കുട്ടപ്പായി എത്തി പൊത്തിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.

കേരളത്തില്‍നിന്നും ജീവനുള്ള പക്ഷികളുടെ ഇറക്കുമതി ഒമാന്‍ നിരോധിച്ചു

മസ്‌കത്ത്: കേരളത്തില്‍നിന്നും ജീവനുള്ള പക്ഷികളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചുകൊണ്ട് ഒമാന്‍ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയങ്ങള്‍ തീരുമാനം പുറപ്പെടുവിച്ചു. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ നടപടി. വെറ്ററിനറി ക്വാറന്റൈന്‍ നിയമം, വെറ്ററിനറി അധികാരികളുടെ ശുപാര്‍ശകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തീരുമാനം.


വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് പുറപ്പെടുവിച്ച ടെറസ്ട്രിയല്‍ അനിമല്‍ ഹെല്‍ത്ത് കോഡ് അനുസരിച്ച് ചൂട് ചികിത്സ നടത്തിയതോ പ്രോസസ്സ് ചെയ്തതോ ആയ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമല്ല.


ബന്ധപ്പെട്ട എല്ലാ അധികാരികളും അവരുടെ അധികാരപരിധിക്കുള്ളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.

എഐഎസ്എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ

മലപ്പുറം. എഐഎസ്എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ. സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും AIYF ജില്ലാ വൈസ് പ്രസിഡണ്ടുമായ പി അരുൺ BJP യിൽ. AITUC ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു.

പ്രാദേശിക നേതൃത്വത്തോടുള്ള പ്രതിഷേധസൂചകമായാണ് പാർട്ടി വിട്ടതെന്ന് അരുൺ. തന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ല. ഇനി BJP ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അരുൺ.

ശബരിമല സ്വർണക്കൊള്ള,വൻ കൊള്ള നടന്നു എന്ന സംശയത്തില്‍ ഹൈക്കോടതി

കൊച്ചി.ശബരിമല സ്വർണക്കൊള്ള. പാളികൾ മാറിയെന്ന സംശയവുമായി ഹൈക്കോടതി, വൻ കൊള്ള നടന്നു
പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി
ശബരിമലയിലെ അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമായിരിക്കുന്നു, കൂടുതൽ സാക്ഷികളെ പരിശോധിക്കേണ്ടതുണ്ട്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്ര വിദഗ്ധരുടെയും വിശകലന വിദഗ്ധരുടെയും സാങ്കേതിക ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴികൾ വേഗത്തിൽ രേഖപ്പെടുത്താനും,
കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി
അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സംഘത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി.


കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണം. ക്ഷേത്രത്തെ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ള നടത്തി
എസ്.ഐ.ടി സംഘം നാളെ ശബരിമല സന്നിധാനത്തെത്തും. അനുമതി നൽകി ഹൈക്കോടതി
സ്ട്രോങ് റൂമിലിരിക്കുന്ന വാതിൽപ്പാളിയും പ്രഭാമണ്ഡല പാളിയും പരിശോധിക്കാനാണ് അനുമതി
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊല്ലത്തിന്റെ തിളക്കത്തിൽ ഇടം നേടി ഫർഹാന ഫാത്തിമ

തേവലക്കര: തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ കൊല്ലം ജില്ല അറബിക് കലോത്സവം ഓവറോൾ കിരീടം നേടിയപ്പോൾ കൊല്ലം ജില്ലക്ക് അഭിമാനമായി തേവലക്കര ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ. അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ ഫർഹാന കേരളത്തിന്റെ വേദനകൾ ആണ് വേദിയിൽ അവതരിപ്പിച്ചത്. കോവിഡും പ്രളയവും തുടങ്ങി ഇന്നും നീറുന്ന പ്രശ്നമായി തുടരുന്ന തെരുവ് നായ ശല്യവുമെല്ലാം നൽകിയ വേദനകൾ വിഷാദഭാവത്തിൽ അവതരിപ്പിച്ചപ്പോൾ കാണികളുടെയും മനസ്സിൽ വിഷാദം നിറഞ്ഞു. ജില്ലാ തലത്തിലും വിധികർത്താക്കളുടെ നിറഞ്ഞ പ്രശംസ നേടിയാണ് തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. ജില്ലാ തലത്തിൽ മാപ്പിളപാട്ടിൽ എ ഗ്രേഡ് നേടിയ ഫർഹാന ഒപ്പനയിൽ എ ഗ്രേഡ് നേടിയ സ്കൂൾ ടീമിലെ മുൻപാട്ടുകാരിയുമായിരുന്നു. തേവലക്കര പറങ്കാമൂട്ടിൽ അൻസറുദ്ദീന്റെയും ഷാലിമായുടെയും മകളാണ്.