Home Blog Page 1121

മുമ്പ് പത്മഭൂഷനെ വിമർശിച്ചത് ഈ കാരണം കൊണ്ട്,വെള്ളാപ്പള്ളി

ആലപ്പുഴ.പത്മഭൂഷൺ ഗുരുവിനു സമർപ്പിക്കുന്നെന്ന് വെള്ളാപ്പള്ളി നടേശൻ.പുരസ്‌കാരം ജനങ്ങൾ തന്നത്.മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരമുണ്ട്.ഞങ്ങൾ ഒരേ മാസം ജനിച്ചവർ.ഡൽഹി കേന്ദ്രീകരിച്ചു വ്യാജ ഡോക്ടറേറ്റുകൾ ഒക്കെ നൽകാറുണ്ട്.അവാർഡുകളുടെ നിലവാരം ഇതുമൂലം കുറയുന്നു.മുമ്പ് പത്മഭൂഷനെ വിമർശിച്ചത് ഈ കാരണങ്ങൾ കൊണ്ടാണ്

അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം

തൃശൂർ. ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം. സമയത്ത് സർവീസ് റോഡിൽ വാഹനങ്ങളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലാണ് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് പതിച്ചത്. അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായതാണ് അപകടം ഒഴിവാക്കിയത്. പിന്നീട് ക്രെയിൻ എത്തിച്ച കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്തതാണ് ഗതാഗതം സുഗമമായ രീതിയിൽ പുനസ്ഥാപിച്ചത്.

രണ്ടാഴ്ച മുൻപ് കണ്ടൈനർ ലോറി ജെസിബിയിൽ തട്ടിൽ സ്ലാബ് തകർന്നുവീണ അതേ സ്ഥലത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നത് എന്നാണ് ആരോപണം.

പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി

മൂന്നാര്‍. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും സഖാക്കൾ രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും എംഎം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംഎം മണിയുടെ ഭീഷണി പ്രസംഗം.പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും പ്രസംഗത്തിനിടയിൽ എംഎം മണിയുടെ ആംഗ്യം. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും, അതിനി താനായാലും നിങ്ങളെന്നെ തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞു.

“എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ പലതും പാര്‍ട്ടി എസ് രാജേന്ദ്രന് നല്‍കി. രാജേന്ദ്രൻ ആര്‍എസ്എസിലോ ബിജെപിയിലോ എവിടെ ചേര്‍ന്നാലും സിപിഐഎമ്മിന് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് ഞണ്ണാം. രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടും”. എം എം മണി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് മുതൽ രാജേന്ദ്രൻ സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയിലെടുക്കാത്തതിൽ അതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ബിജെപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.

കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ഭഗവതീ ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം ആരംഭിച്ചു.ചൊവ്വാഴ്ച സമാപിക്കും.തിങ്കൾ രാവിലെ 8ന് ഭാഗവതപാരായണം,വൈകിട്ട് 7ന് കലാ-കായിക പ്രതിഭകളെ ആദരിക്കൽ,7.30 ന് നാടകം,9.30ന് ഭാരതക്കക്കളി.ചൊവ്വ രാവിലെ 5ന് പൊങ്കാല,തോറ്റംപാട്ട്,രാവിലെ 8ന് ഭാഗവതപാരായണം,വൈകിട്ട് 4ന് കെട്ടുകാഴ്ച,5ന് പഞ്ചാരിമേളം,രാത്രി 9ന് ഡാൻസ് എന്നിവ നടക്കും.

ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിനെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു

കുന്നത്തൂര്‍.ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിനെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു.
അന്യംനിന്ന് പോകുമെന്ന് കരുതിയ സീതക്കളി എന്ന നാടൻ കലക്ക് പുതുജീവൻ നൽകുകയും ഇരുപത്തിയഞ്ച് വർഷമായിഈ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയുന്ന കുന്നത്തൂരിലെ കെ അജിക്ക് ഈ വർഷത്തെ ഫോക് ലോർ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരജേതാവിനെ പുരോഗമനകലാ സാഹിത്യ സംഘം കുന്നത്തൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊല്ലം ജില്ലാസെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ഏരിയപ്രസിഡന്റ് ശ്രീരാമൻ അധ്യക്ഷത വഹിച്ചു. ഏരിയസെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി അഡ്വ. രാജേഷ്, ഹരികുമാർ, ചന്തു എന്നിവർ ആശംസകൾ നേർന്നു. കെ അജി മറുപടി പ്രസംഗം നടത്തി.

മൈനാഗപ്പള്ളി, വേങ്ങ, ഐ സി എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് (69) നിര്യാതനായി. ഭാര്യ ഫാത്തിമബീവി, മക്കൾ നൗഷാദ് (കെ.എസ്.എ) ഷീജ, ഷംനാദ് മരുമക്കൾ ജസീലബാനു, കബീർ, ജലീല

വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍… മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടിക്ക് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.

റിട്ട. ജസ്റ്റിസ് കെ ടി തോമസ്, പി നാരായണന്‍ എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിച്ചു. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് ( 92 വയസ് ) പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്. വനവല്‍ക്കണം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേവകി അമ്മ, മൂവായിരത്തോളം അപൂര്‍വ ഔഷധസസ്യങ്ങള്‍ സംരക്ഷിച്ചിരുന്നു.

ദേശീയ സമ്മതിദായക ദിനാഘോഷം

കരുനാഗപ്പള്ളി :  പതിനാറാം ദേശീയ സമ്മതിദായക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഭാഗം മുപ്പത്തിമൂന്നാം നമ്പർ അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ നൂറ്റിനാൽപ്പത്തി എട്ടാം ബൂത്തിലെ ( പഴയത് നൂറ്റിഇരുപത്തി ഏഴ് ) ഡൽഹിയിൽ നിന്ന് ട്രെയിനിംഗ് നേടിയ  ബി എൽ ഒ യും അധ്യാപകനുമായ  മുഹമ്മദ് സലീം ഖാൻ നേതൃത്വം നൽകി .
മുതിർന്ന വോട്ടർമാരായ ശിവരാജൻ , കേശവനുണ്ണിത്താൻ , ശ്രീദേവി , വസുമതി , കൗൺസിലർമാരായ സുനിൽകുമാർ , ഗിരീഷ്കുമാർ ,  മുൻ ബി എൽ ഒ യും കൗൺസിലറുമായ ശ്രീവിദ്യ , വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബി എൽ എ മാരായ ഷാജഹാൻ , ഇബ്രാഹിംകുട്ടി , മനു , പുതിയ വോട്ടർമാരായ അഖിൽ , അശ്വതി , എസ് ഐ ആർ പ്രവർത്തനങ്ങളിൽ സഹായിച്ച അനിൽകുമാർ , ആയിഷ ,  എന്നിവരെ കരുനാഗപ്പള്ളി വില്ലേജ് ഓഫീസർ സുഭാഷ് ആർ പൊന്നാടയണിയിച്ചും ഉപഹാരം നല്കിയും ആദരിച്ചു. തുടർന്ന് സമ്മതിദായക ദിന പ്രതിജ്ഞ എടുത്തു. മുതിർന്ന വോട്ടർമാർ വില്ലേജ് ഓഫീസറെയും ആദരിച്ചു.
അദ്ധ്യാപികയായ റബീന ബി ചടങ്ങിന് നന്ദി രേഖപ്പെടുത്തി . നൂറുകണക്കിന് വോട്ടർമാർ പങ്കെടുത്ത ചടങ്ങിൽ മധുരവിതരണവും നടന്നു .

പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റി.ചാപ്പൽ മാനേജർ ഫാ.സാമുവേൽ ജോർജ്,കോറെപ്പിസ്കോപ്പാമാരായ കെ.കെ തോമസ്,പി.ജി കുര്യൻ,റമ്പാൻമാരായ എ.ജെ സാമുവേൽ, സി.ഡാനിയേൽ,ഫാ.കെ.തോമസ്കുട്ടി, ഫാ.ഇ പി വർഗീസ് ഇടവന, ഫാ.ജോയിക്കുട്ടി വർഗീസ്,സഭ മാനേജിംഗ് കമ്മിറ്റി അംഗം അനിൽ ഇ.ടി.സി, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ.ഡി.പൊന്നച്ചൻ,ലാലുമോൻ മഞ്ഞക്കാല,മാത്യു ജോൺ കല്ലുംമൂട്ടിൽ, ഡി.കെ ജോൺ,ശാസ്താംകോട്ട കൗൺസിൽ അംഗം ഡോ.വൈ ജോയി,എം.ടി.എം.എം.എം ഹോസ്പിറ്റൽ ട്രഷറർ അനിൽ മത്തായി,ഭദ്രാസന മീഡിയ സെൽ അംഗം ബിജു സാമുവേൽ എന്നിവർ പങ്കെടുത്തു.അഖില മലങ്കര സൺഡേ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി പ്രസംഗം,ആരാധന സംഗീത മത്സരം എന്നിവ നടത്തി.തിങ്കൾ രാവിലെ 10ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ ധ്യാനം. റവ.ഡോ.കെ തോമസ് നേതൃത്വം നൽകും.ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും.ചൊവ്വ രാവിലെ 10ന് പ്രാർഥനായോഗം, സുവിശേഷസംഘം,മർത്തമറിയം വനിതാസമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ധ്യാനം.നയിക്കുന്നത് ഫാ.‍ഡോ.ഏബ്രഹാം വർഗീസ്.28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം.ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസംഗത്തിന് നേതൃത്വം നൽകും.10.30ന് കുർബാന: യാക്കോബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത.29ന്  രാവിലെ 7.15ന് കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത. 10ന് മെഗാ മെഡിക്കൽ ക്യാംപ്.30ന് രാവിലെ 7.15ന് കുർബാന,ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. 9.30ന് ക്രിസ്തീയ സംഗീതാർച്ചന.10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും.വൈകിട്ട് 6ന് സന്ധ്യാനമസ്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ.തുടർന്ന് അനുസ്മരണം സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.31ന് രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന,ആശിർവാദം, നേർച്ചവിളമ്പ്,കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും.

സ്‌കോൾ കേരളയില്‍ യോഗ ഇൻസ്ട്രക്ടർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്. മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം ലഭിക്കും. എസ്.എസ്.എൽ.സി, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം.

സ്‌കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി 26നകം അപേക്ഷിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.എസ്.സി യോഗ, ബാച്ചിലർ ഓഫ് ന്യൂറോപതി ആന്റ് യോഗിക് സയൻസ്, ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി, ആറ് മാസത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്. മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം ലഭിക്കും. എസ്.എസ്.എൽ.സി, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. ഓൺലൈൻ നടപടി പൂർത്തിയാക്കിയതിന്റെ പ്രിന്റ് ഔട്ടും, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടെ അപേക്ഷ സംസ്ഥാന ഓഫീസിലേക്ക് അയക്കണം.