Home Blog Page 1104

രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍; വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍ മേള 31ന്

മലപ്പുറം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കും. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജനുവരി 31ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. ജില്ലയിലെ എസ്.ഡി.പി.കെ സെന്ററുകളായ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ്, മഞ്ചേരി ഏറനാട് നോളഡ്ജ് സിറ്റി താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും വെര്‍ച്വല്‍ തൊഴില്‍ മേള നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ഡി.ഡബ്ലൂ.എം.എസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. സൗകര്യപ്രദമായ സെന്റര്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി 2725 ഒഴിവുകള്‍, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി 31,984 ഒഴിവുകള്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി 7,522 ഒഴിവുകള്‍, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി 19,215 ഒഴിവുകള്‍, ബിരുദധാരികള്‍ (നോണ്‍ ടെക്നിക്കല്‍) 9,903 ഒഴിവുകള്‍, ബിരുദധാരികള്‍ (ടെക്‌നിക്കല്‍) 3,895 ഒഴിവുകള്‍, ആരോഗ്യ മേഖലയില്‍ 3,000 ഒഴിവുകള്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കായി 22 ഒഴിവുകള്‍ എന്നിവയ്ക്ക് പുറമെ റിക്രൂട്ട്, ട്രെയിന്‍ ആന്‍ഡ് ഡിപ്ലോയ് എന്ന പദ്ധതിയിലെ 1,27,827 തൊഴിലൊഴിവുകളുമടക്കം രണ്ട് ലക്ഷത്തിലേറെ തൊഴിലൊഴിവുകളാണ് ഈ ആഴ്ചയിലെ മേളയില്‍ ഒരുക്കിയിട്ടുള്ളത്.

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് മേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അതാത് ബ്ലോക്കുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലും ലഭ്യമാണ്.

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി, വിവാദമായതോടെ ഡിലീറ്റ് ചെയ്തു

കോഴിക്കോട്.എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും.ചർച്ചയായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൾപ്പെടെ ഡിലീറ്റ് ചെയ്തു.വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്.

മതരാഷ്ട്ര വാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നോടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധം എന്ന് ചോദ്യം.നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? എന്നും പി.എസ് സഞ്ജീവ്.

സംഘപരിവാറിന് വളരാൻ മണ്ണ് ഒരുക്കുക ലക്ഷ്യം.നവാസിന് പ്രതിബദ്ധത ജമാഅത് ഇസ്ലാമിയോട് എന്നും വിമർശനം.രണ്ട് ദിവസം മുൻപ് ഡോ. എം.കെ മുനീർ ആണ് സോങ് റിലീസ് ചെയ്തത്.സീതി സാഹിബ്, സി.എച്ച് മുഹമ്മദ്‌ കോയ, പാണക്കാട് തങ്ങൾ-മാർ, മുഹമ്മദ്‌ ഇസ്ലമയിൽ സാഹിബ്, ഇ. അഹമ്മദ് തുടങ്ങിയ ആളുകൾ ഒക്കെ ഇടം പിടിച്ച പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്.

ഇത് msf ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ച ആയതോടെയാണ് പിൻവലിച്ചത്.2.47 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് റിലീസ് ചെയ്‍തത്.അതിൽ 2.23 സെക്കന്റിൽ ആയിരുന്നു ഇമ്രാൻ ഖാൻ.പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് കൂടിയാണ് ഇമ്രാൻ ഖാൻ

നെല്ലിക്ക അമിതമായി കഴിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനുമൊക്കെ നമ്മൾ നെല്ലിക്ക കഴിക്കാറുണ്ട്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ നെല്ലിക്ക അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

ബ്ലഡ് പ്രഷർ കുറയ്ക്കുന്നു

നെല്ലിക്ക കഴിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. എന്നാൽ അമിതമായി ഇത് കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറവുള്ളവർക്ക് ദോഷമാണ്.

ബ്ലഡ് ഷുഗർ കുറയ്ക്കുന്നു

പ്രമേഹം ഉള്ളവർ നെല്ലിക്ക കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ ബ്ലഡ് ഷുഗർ പൊതുവെ കുറവുള്ളവർ നെല്ലിക്ക അമിതമായി കഴിക്കാൻ പാടില്ല.

അസിഡിറ്റി ഉണ്ടാകുന്നു

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും അസിഡിറ്റിയുമുണ്ട്. അമിതമായി ഇത് കഴിക്കുന്നത് നിങ്ങൾക്ക് അസിഡിറ്റി കൂടാൻ കാരണമാകും.

മലബന്ധം ഉണ്ടാകുന്നു

നെല്ലിക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയാൻ സഹായിക്കുമെങ്കിലും അമിതമായി കഴിക്കുന്നത് മലബന്ധം ഉണ്ടാവാൻ കാരണമാകുന്നു.

ഹൃദ്രോഗമുള്ളവർ കഴിക്കരുത്

ഹൃദ്രോഗമുള്ളവർ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം. അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്.

ഡീഹൈഡ്രേഷൻ ഉണ്ടാകുന്നു

അമിതമായി നെല്ലിക്ക കഴിക്കുന്നത് ഡീഹൈഡ്രേഷൻ ഉണ്ടാവാൻ കാരണമാകുന്നു. ഗർഭിണികൾ നെല്ലിക്ക കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

‘സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കി,നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കൾ’ രൂക്ഷവിമർശനവുമായി വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം

കണ്ണൂര്‍: ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. പയ്യന്നൂർ എംഎൽഎ,,, ടി.ഐ മധുസൂദനന് ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്യും.

രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് “നേതൃത്വത്തെ അണികൾ തിരുത്തണ”മെന്ന പുസ്തകത്തിൽ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്. സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയായി സിപിഎം മാറി. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ട്. സംഘടനാ തത്വങ്ങൾ എല്ലാം തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നിർലജ്ജം ഉപയോഗിക്കുന്നു.

16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനെ നിശിതമായാണ് വിമർശിക്കുന്നത്. എതിർക്കുന്നവരോട് മരണംവരെ പകവച്ചുപുലർത്തുന്ന ആളാണ് എംഎൽഎ. ബൂർഷ്വാ രാഷ്ട്രീയ നേതാവിനെ ശൈലിയാണ് തുടങ്ങി, വിമർശനങ്ങൾ നീളുന്നു

പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി.ഐ മധുസൂദനൻ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്. ഞാനാണ് പാർട്ടി ഞാൻ പറയുന്നതെ നടപ്പാവൂ എന്നാണ് രീതി. അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാൻ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാർട്ടി സഖാക്കൾക്കാണ് എന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. അത് ആത്മാർത്ഥമാണെന്ന് കരുതിയാണ് തെറ്റുകൾ ചൂണ്ടിക്കാട്ടിയത്. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. “പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം” എന്ന തലക്കെട്ടോടെ അവസാന അധ്യായം തീരുന്നത് ഇങ്ങനെ ” പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വിഎസ് അച്യുതാനന്ദന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്തകം സമർപ്പിക്കുന്നു”

അതേ സമയം പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർ ഏറുകയാണ്. ഊർക്കര ബ്രാഞ്ച് യോഗം 12 പേർ ബഹിഷ്കരിച്ചു.കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് പ്രതിഷേധം.യോഗം ചേരാൻ കഴിയാതെ ഏരിയ കമ്മിറ്റിയംഗം മടങ്ങി

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാള്‍, അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് 10.30 ന് മാര്‍ ഏലിയാ ചാപ്പലിൽ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാ നതപസ്വി പ്രഭാഷണം നടത്തും. രാവിലെ 7.15നു ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത കുർബാന നടത്തും.

വൈകിട്ട് 6നു സന്ധ്യാ നമസ്‌കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. സഖറിയ മാർ സേവേറിയോസ് അനുസ രണ പ്രഭാഷണം നടത്തും. 7.30 നു പ്രദക്ഷിണം. തുടർന്നു ഗ്ലൈഹിക വാഴവ്, നാളെ രാവിലെ 8നു മൂന്നിൻമേൽ കുർബാനയ്ക്കക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീ യൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.

ഡോ.ജോസഫ് മാർ ദിവന്നാ സിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹ കാർമികത്വം വഹിക്കും തു ടർന്ന് കബറിടത്തിൽ ധൂപപ്രാർ ഥന, ആശീർവാദം നേർച്ചവിള മ്പ് കൊടിയിറക്ക് എന്നിവയോ

‘ഓ ഷിറ്റ്’…! അവസാനമായി പൈലറ്റ് പറഞ്ഞത്, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയിൽ കണ്ടെത്തൽ

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ അന്വേഷണം മഹാരാഷ്ട്ര സിഐഡി വിഭാഗത്തിന് കൈമാറി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അജിത് പവാർ ഉൾപ്പെടെയുള്ളവരുടെ മരണ കാരണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാരാമതി വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ ബ്ലാക്ക് ബോക്സ് പരിശോധന തുടങ്ങി. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് “ഓ ഷിറ്റ്” എന്ന വാക്ക് ഉപയോഗിച്ചതായി ബ്ലാക്ക് ബോക്സ് പരിശോധനയിൽ കണ്ടെത്തി. പൈലറ്റ് സുമിത് കപൂറിന് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റ് സാംബവി പഥക് ആണ് ഈ പ്രയോഗം നടത്തിയത്.

ബാരാമതി വിമാനത്താവളത്തിൽ സ്ഥിരം എടിസി ഇല്ലാത്തതും അഗ്നിശമന സംവിധാനത്തിന്റെ അഭാവും ദുരന്തത്തിന്റെ ആക്കംകൂട്ടിയെന്നാണ് കണ്ടെത്തൽ. സുരക്ഷാ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. ബാരാമതിക്ക് സമാനമായി രാജ്യത്തുള്ളത് 150 എയർ സ്ട്രിപ്പുകളാണ്. പലയിടത്തും കാലാവസ്ഥ നിരീക്ഷണ സംവിധാനവും,അഗ്നിശമന വിഭാഗവും ഇല്ല. എയർ സ്ട്രിപ്പുകളുടെ കാര്യത്തിൽ വ്യോമയാന മന്ത്രാലയം സുരക്ഷാ പരിശോധന നടത്തണമെന്ന് വ്യോമയാന വിദഗ്ധർ വ്യക്തമാക്കി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബുധനാഴ്ച രാവിലെയാണ് പുണെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് മരിച്ചത്. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരും അപകടത്തിൽ മരണപ്പെട്ടു. മുംബൈയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാരാമതിയിലേക്ക് വരികയായിരുന്നു അജിത് പവാർ. വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. രാവിലെ 8:10-ന് മുംബൈയിൽ നിന്ന് പറന്നുയർന്ന ലിയർജെറ്റ് 45 വിമാനം 8:45-ഓടെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുണ്ടായ കുറവുമാണ് പ്രാഥമികമായി അപകട കാരണമായി കരുതുന്നത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

‘പ്രസവശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല’; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതി രം​ഗത്ത്. പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതി. പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയിൽ അല്ലെന്നും ഇതുമൂലം വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും വിതുര സ്വദേശിയായ ഹസ്ന ഫാത്തിമ പറയുന്നു. ഇരിക്കാനും നടക്കാനും കഴിയാത്ത സാഹചര്യത്തിലാണ് 23 കാരിയായ യുവതി.

പ്രസവത്തിന് ശേഷം തുന്നിക്കെട്ടിയതിലുള്ള പിഴവുമൂലം മലബന്ധം ഉണ്ടായെന്നും തുന്നിയ ഭാഗത്തിലൂടെ മലം വരുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നുമാണ് യുവതിയുടെ പരാതി. മലം പോകാതെ വയറ്റിൽ കെട്ടി കിടന്നു അണുബാധയായി. നിലവിൽ മലം പുറം തള്ളുന്നത് ട്യൂബിലൂടെയാണ്. പ്രസവത്തിനു ശേഷം 7 മാസമായി ദുരിതമനുഭവിക്കുകയാണ്. പ്രസവത്തെ തുടർന്ന് എപ്പിസിയോട്ടമി ഇട്ടതിൽ ഡോക്ടർക്ക് കൈപിഴവെന്നാണ് യുവതിയുടെ ആരോപണം.

മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് സ്കാനിംഗിൽ കണ്ടെത്തി. പിഴവ് മറച്ചു വച്ച ഡോക്ടർ, മുറിവ് തുന്നിക്കെട്ടി പ്രസവം പൂർത്തിയാക്കി വാർഡിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ചെയ്യാനുണ്ട്. ഇതുവരെ ചികിത്സയ്ക്ക് മാത്രമായി ചെലവായത് ആറ് ലക്ഷം രൂപയാണെന്നും കുടുംബം പറയുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് ഹസ്ന. അതേസമയം, അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.

എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട്: എലത്തൂരില്‍ ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.


പ്രതി വൈശാഖന്‍ പൊലീസ് കസ്റ്റഡിയിലാണ്. വൈശാഖനെ പൊലീസ് ഇന്ന് സംഭവം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി വൈശാഖനെ വിട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വൈശാഖന്‍ തന്റെ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയത്.


യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖന്‍ മൊഴി നല്‍കിയത്.



കൊലപാതകത്തിന് മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളില്‍ കയറി കുരുക്കിട്ടി. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.

രാജ്യത്തെ വ്യാവസായിക വളർച്ച തടഞ്ഞതിന് കാരണം ട്രേഡ് യൂനിയനിസം, ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്തെ വ്യാവസായിക വളർച്ച തടഞ്ഞതിന് കാരണം ട്രേഡ് യൂനിയനിസമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

യൂനിയനുകൾ കാരണം എല്ലാ പരമ്പരാഗത വ്യവസായങ്ങളും രാജ്യത്തുടനീളം അടച്ചുപൂട്ടി. അവർക്ക് ജോലി ചെയ്യാൻ താൽപര്യമില്ല. തൊഴിലിടത്ത് തീർച്ചയായും ചൂഷണമുണ്ട്, പക്ഷേ, അതിനെ അഭിസംബോധന ചെയ്യാനുള്ള മാർഗങ്ങളുണ്ട്. ആളുകളെ അവരുടെ വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരും വൈദഗ്ധ്യരുമാക്കേണ്ടിയിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഗാർഹിക തൊഴിലാളികളെ മിനിമം വേതന നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. നിയമങ്ങൾ നിർമിക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് പറഞ്ഞ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചു.

സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ രജിസ്ട്രേഷൻ കൂടാതെ ഗാർഹിക തൊഴിലാളിയെ നിയമിക്കാനാവില്ലെന്നും വാരാന്ത്യ അവധി, മിനിമം വേതനം തുടങ്ങിയവ ഉറപ്പാക്കണമെന്നും മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു.


എന്നാൽ, മിനിമം വേതനം നിശ്ചയിച്ചാൽ ആളുകൾ തൊഴിലുകൾ നൽകാൻ തയാറാകില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുകൾ ഇതു സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മിനിമം വേതനം നടപ്പാക്കിയാൽ എല്ലാ കുടുംബങ്ങളും നിയമവ്യവഹാരത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

യഥാർഥത്തിൽ വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്നത് തൊഴിൽ ഏജൻസികളാണ്. സുപ്രീംകോടതി വൈദഗ്ധ്യ തൊഴിലാളിയെ നിയമിക്കാൻ ഏജൻസിക്ക് 40,000 രൂപ നൽകിയപ്പോൾ ജോലി ലഭിച്ച പെൺകുട്ടിക്ക് 19,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു, ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്ന് ജയറാം

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.

പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാം കേസിൽ സാക്ഷിയാകും.

മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജാമ്യത്തിനായി ഇന്ന് അപേക്ഷ സമർപ്പിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും. ഇന്നലെ സുധീഷ് കുമാറിൻ്റെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സുധീഷ് കുമാർ പ്രതിയാണ്. രണ്ട് കേസുകളിലും ഒരേ ദിവസമായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥനെന്ന നിലയിൽ ബോർഡിൻ്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിയുടെ വാദം. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിലെ ഒന്നാം പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിൽ ഉടൻ സ്വാഭാവിക ജാമ്യത്തിന് നീക്കം നടത്തും.