കൊല്ലം: കൈതോട്-പോരേടം റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ 12 മുതല്‍ 30 ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായ പിഡബ്ല്യുഡി റോഡ് വിഭാഗം ചടയമംഗലം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കൈതോട് നിന്ന് പോരേടം പോകുന്ന വാഹനങ്ങള്‍ എലിക്കുന്നാമുകള്‍-ഓലൂര്‍ക്കോണം വഴിയും പോരേടം നിന്ന് കൈതോട് പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണ്.




























