Home Blog Page 1105

ശബരിമല സ്വർണ കവർച്ച ,മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി

കൊല്ലം.ശബരിമല സ്വർണ കവർച്ച കേസിൽ പ്രതിയായ മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. എസ് ശ്രീകുമാറിൻ്റെ ജാമ്യം ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അറസ്റ്റിലായി 43 ആം ദിനമാണ് ശ്രീകുമാറിന് ജാമ്യം ലഭിക്കുന്നത്. അതെ സമയം കേസിലെ പ്രതിയായ കെ പി ശങ്കർദാസിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.

ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയായിയാണ് എസ് ശ്രീകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. മുരാരി ബാബു മാറിയതിന് പിന്നാലെ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറായ ശ്രീകുമാർ ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മേൽ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം താൻ ഒപ്പ് വെച്ചു, സ്വർണ്ണപ്പാളി കടത്തിയതിൽ തനിക്ക് പങ്കില്ല എന്നുമാണ് ശ്രീകുമാർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കൊല്ലം വിജിലൻസ് കോടതി
ജാമ്യം അനുവദിക്കുകയായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി യുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്ന് തെളിയിക്കാനും SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അതെ സമയം കേസിലെ മറ്റൊരു പ്രതിയായ കെ പി ശങ്കർദാസിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കി. വീണ്ടും 14 ദിവസത്തേയ്ക്ക് കൂടെ ശങ്കർദാസിനെ റിമാൻഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് പ്രതിയെ കോടതിക്ക് ഉള്ളിൽ പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സുധീഷ് കുമാറിന്റെ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതിനാൽ ഉടൻ ജാമ്യഹർജി സമർപ്പിക്കും. SIT ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചേക്കും.

രാഹുലിനെ പിന്തുണച്ചതിന് ശ്രീനാദേവികുഞ്ഞമ്മയെ അപമാനിക്കുന്നതായി മാതാപിതാക്കളുടെ പരാതി

അടൂര്‍. മകളെ അപമാനിക്കുന്നു എന്ന് വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മാതാപിതാക്കളുടെ പരാതി

പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്

രാജൻ ജോസഫ് സിബി തോമസ് എന്നിവർക്കെതിരെ കൊല്ലം റൂറൽ എസ്പിക്ക് ആണ് പരാതി

“മകളെ അസഭ്യം പറയുന്നു എന്നും വ്യാജപ്രചാരണം നടത്തുന്നു “.സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോകൾ പ്രചരിപ്പിച്ചതായാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ചേർത്താണ് അപവാദ പ്രചാരണങ്ങൾ എന്നും പരാതിയിൽ പറയുന്നു. രാഹുലിനെതിരെ അനാവശ്യ പരാതികളാണ് നല്‍കിയതെന്നും ഇതില്‍ രാഷ്ട്രീയലക്ഷ്യമാണെന്നുമാണ് സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയ ശ്രീനാദേവി നിലപാടെടുത്തത്. ഇതിനെതിരെ കോണ്‍ഗ്രസില്‍പോലും വിമര്‍ശനമുയര്‍ന്നിരുന്നു.

കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

മലപ്പുറം. കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മമ്പാട് ഗ്രാമപഞ്ചായത്തിലാണ് കാട്ടുപന്നി വേട്ട. 20 കാട്ടുപന്നികളെ കൊന്നൊടുക്കി

മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ, ടാണ, വള്ളിക്കെട്ട്, താളിപൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. അതിരൂക്ഷമായ കൃഷിനശീകരണം കര്‍ഷകരെ വലക്കുമ്പോഴും നിയമങ്ങളിലെ അവ്യക്തതയും നല്ല നായാട്ടുകാരെ കിട്ടാത്തതും കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിന് തടസമാവുകയാണ്. കാട്ടുപന്നികളെ വേട്ടയാടുന്നതില്‍ പല വകുപ്പുകളും പലനിയമങ്ങളാണ് പറയുന്നത്. എന്നാല്‍ ചില പഞ്ചായത്തുകള്‍ ധീരമായ നടപടിയുമായി കര്‍ഷക രക്ഷക്ക് എത്തിയിട്ടുണ്ട്. കാട്ടില്‍ നിന്നും പെരുകിത്തുടങ്ങിയ പന്നികള്‍ വ്യാപിച്ച് കടലോരം വരെ എത്തിയെന്നതാണ് കേരളത്തിലെ അവസ്ഥ. പന്നികളെ കൊന്നുഭക്ഷിക്കാമെന്ന നിയമമാണ് നശീകരണത്തിന് ഏറെ നല്ലതെന്നാണ് കര്‍ഷകരുടെ അഭിപ്രായം. നിലവില്‍ കൊല്ലാമെങ്കിലും ഭക്ഷണമാക്കാന്‍ വകുപ്പില്ല. അതിനാല്‍തന്നെ കൊല്ലുന്നതിന് തയ്യാരായി ആളെത്താറില്ല. വന്‍ തുക കൊടുത്ത് പന്നിയെ വെടി വച്ചുകൊല്ലാന്‍ ആളെ ഇറക്കുന്നത് സാധാരണ കര്‍ഷകര്‍ക്ക് താങ്ങാനാവില്ല.

ഹസ്കറും മുസ്തഫയും ആര്‍എസ്പിയില്‍

കൊല്ലം .സിപിഎം വിട്ട അഡ്വ. ബി. എൻ. ഹസ്‌കറും,സി. പി. ഐ ചടയമംഗലം നിയോജക മണ്ഡലം സെക്രട്ടറി യുമായിരുന്ന എ. മുസ്തഫയും ആർ. എസ്. പി യിൽ ചേർന്നു. ഷിബു ബേബിജോൺ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.

ചാനല്‍ ചര്‍ച്ചയില്‍ ഇടതു നിരീക്ഷകനായിരിക്കെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്ന് ഹസ്കറിന് സിപിഎം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഹസ്കറിനെതിരെ സിപിഎം തിരിഞ്ഞതോടെ അടിയുറച്ച സിപിഎം പ്രവര്‍ത്തകനായിരുന്ന ഹസ്കര്‍ പാര്‍ട്ടി വിടുകയായിരുന്നു.

ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിനെതിരെ മുസ്തഫയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

ഇടത് നിരീക്ഷകന്‍ ബി.എന്‍ ഹസ്‌കര്‍ സിപിഎം വിട്ടു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകന്‍ ബി.എന്‍ ഹസ്‌കര്‍ സിപിഎം വിട്ടു. ആര്‍എസ്പിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. ജീര്‍ണതയുടെ പടുക്കുഴിയിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെയാണ് ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ വിമര്‍ശിച്ചത്. പിണറായി വിജയന്‍ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമര്‍ശിച്ചു. തുടര്‍ന്ന് സി.പി.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചു വരുത്തി ഹസ്‌ക്കറിനെ ശാസിച്ചത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്‌കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകന്‍ എന്നപേരില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, ‘ഇടത് നിരീക്ഷകന്‍’ എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാര്‍ട്ടി നല്‍കിയിരുന്ന ‘ഗണ്‍മാനെ’ തിരിച്ചേല്‍പ്പിച്ചെന്നും ഹസ്‌കര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താന്‍ വല്ലാതെ ‘പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാന ബഡ്ജറ്റ്: കുന്നത്തൂരിന് വീണ്ടും അവഗണന: ഉല്ലാസ് കോവൂർ

ശാസ്താംകോട്ട: കഴിഞ്ഞ കാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴായിപ്പോയ സാഹചര്യം നിലനിൽക്കെ ഇത്തവണ ബഡ്ജറ്റിലും കുന്നത്തൂരിനെ വീണ്ടും അവഗണിച്ചതായി ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ.


മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം, തടാക സംരക്ഷണ പദ്ധതികൾ, പോളിടെക്കനിക്ക് കോളേജ്, കാർഷികോത്പ്പന്ന സംസ്കരണ യൂണിറ്റ്, കണ്ണങ്കാട്ട് കടവ് പാലം, കുടിവെള്ള പദ്ധതികൾ, മൈനാഗപള്ളി റെയിൽവേ മേൽപാലം, ശൂരനാട് ചെക്ക് ഡാം, പെരുങ്ങാലം കൊന്നയിൽ കടവ് പാലമടക്കം കടലാസിൽ വിശ്രമിക്കുകയാണ്. 200 കോടിയിലേറെ രൂപയുടെ പദ്ധതികളുടെ ടെൻഡർ പോലും ആകാതെ പഴയ ബഡ്ജറ്റിലെ വാഗ്ദ്ധാനങ്ങൾ പാഴായി കിടക്കുമ്പോഴാണ് പുതിയ ബഡ്ജറ്റിലെ അവഗണന,

നാട് വികസനം ചോദിക്കുമ്പോൾ വെല്ലുവിളിക്കുന്നവർ നാടിനെ പിന്നോട്ട് അടിക്കുകയാണെന്നും, സമീപ മണ്ഡലങ്ങൾ വികസനത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ കുന്നത്തൂരിന്റെ കിതപ്പ് മാറ്റി നാടിന്റെ വികസന താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുയാണ് വേണ്ടതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു.

കരുനാഗപ്പള്ളി. ഗവ.ടൗണ്‍ എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

കരുനാഗപ്പള്ളി. ഗവ.ടൗണ്‍ എല്‍ പി സ്‌കൂളിലെ സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച 11ന് മന്ത്രി ചിഞ്ഛുറാണി ഉദ്ഘാടനം ചെയ്യും. സിആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി സോമരാജന്‍ മുഖ്യഅതിഥിആകും. ഓട്ടോമാമന്മാരെയും കലാകായിക ശാസ്ത്ര പ്രതിഭകളെയും ആദരിക്കും

അധ്യാപക ഒഴിവ്

പോരുവഴി:ഗവ.എസ്.കെ.വി എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി താത്ക്കാലിക ഒഴിവുണ്ട്.അഭിമുഖം
വെള്ളിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ നടക്കും

ഗർഭിണിയെ ഭർതൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി

ബംഗളുരു.കർണാടക റായ്ച്ചൂരിൽ ക്രൂര കൊലപാതകം.ഗർഭിണിയെ ഭർതൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി.സിയാവര ചിക്കഹനാഗിയിലെ രേഖയാണ് കൊല്ലപ്പെട്ടത്.ഭർതൃപിതാവ് സിദ്ധപ്പയെ പൊലിസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.


മൂന്ന് വർഷം മുൻപാണ് സിദ്ധപ്പയുടെ മകൻ നാഗരാജും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കം മുതൽ തന്നെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രേഖയെ വയലിൽ പണിയെടുക്കാൻ സിദ്ധപ്പ നിർബന്ധിച്ചതായിരുന്നു തർക്കത്തിന് കാരണം. ഇതോടെ, നാഗരാജ് രേഖയുമായി പുതിയ വീട്ടിലേക്ക് താമസം മാറി.


രേഖ ഗർഭിണിയാണെന്നറിഞ്ഞ സിദ്ധപ്പയും ഭാര്യും ചേർന്ന് മരുമകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ വീണ്ടും സിദ്ധപ്പയും രേഖയും തമ്മിൽ തർക്കമുണ്ടായി. ഇതോടെ, രേഖ, ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. ഇതിൽ കുപിതനായ സിദ്ധപ്പ, രേഖയുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ ടിവി കാണുകയായിരുന്ന രേഖയെ പിന്നിലൂടെയെത്തി കഴുത്തറത്താണ് കൊലപ്പെടുത്തിയത്. രേഖയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും സിദ്ധപ്പ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു.

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി

ന്യൂഡെല്‍ഹി.2016 ലെ അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി.ഷാജിക്ക് ആറുവർഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നടപടി അധികാരപരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി.

തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടിയിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ അനുകൂല ഉത്തരവ്.ഹൈക്കോടതി വിധിച്ച അയോ​ഗ്യത പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നികേഷ് കുമാർ നൽകിയ ഹർജിയും തീർപ്പാക്കി.