25.7 C
Kollam
Tuesday 6th October, 2026 | 04:49:14 AM
Home News Breaking News മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി

ന്യൂഡെല്‍ഹി.2016 ലെ അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി.ഷാജിക്ക് ആറുവർഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നടപടി അധികാരപരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി.

തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടിയിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ അനുകൂല ഉത്തരവ്.ഹൈക്കോടതി വിധിച്ച അയോ​ഗ്യത പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നികേഷ് കുമാർ നൽകിയ ഹർജിയും തീർപ്പാക്കി.