Home Blog Page 1103

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ

തൃശൂർ. മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ.വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെ പിന്തുണച്ച് ബിജെപി അംഗങ്ങൾ.11 വോട്ടുകളുമായി LDFഉം UDFഉം തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്

രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണക്കുക ആയിരുന്നു

കൊല്ലത്ത് ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ബി.എൻ. ഹസ്കറിനെ മത്സരിപ്പിക്കാൻ ആലോചന

കൊല്ലം: കൊല്ലത്ത് ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ബി.എൻ ഹസ്കറിനെ മത്സരിപ്പിക്കാൻ ആലോചന. സമുദായിക ഘടകങ്ങൾ ഉൾപ്പടെ ഹസ്കറിന് അനുകൂലമെന്ന് ആർഎസ്പി നേതാക്കളുടെ വിലയിരുത്തല്‍.


മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്നതും പരിചയപെടുത്തൽ വേണ്ട എന്നതും ഹസ്കറിന്റെ സാധ്യത വർധിപ്പിക്കുന്നു.കൊല്ലത്ത് ആര്‍എസ്പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം. ഇരവിപുരത്ത് എന്‍.കെ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തികിന്‍റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.


കഴിഞ്ഞ ദിവസമാണ് സിപിഎം വിട്ട് ഹസ്‌കർ ആർഎസ്പിയിൽ ചേർന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകനായ ബി.എൻ ഹസ്കർ സിപിഎം വിട്ടത് ഇന്നലെയാണ്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറി. ജീർണതയുടെ പടുക്കുഴിയിലാണ് പാർട്ടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളി തിളക്കം

ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളികൾക്കാണ്. മികച്ച നടിക്കുള്ള അവാർ‍ഡിന് പുറമെ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.


മികച്ച നടൻ


2016 – വിജയ് സേതുപതി (പുരിയാത്ത പുതിർ)


2017 – കാർത്തി (തീരൻ അധികാരം ഒൺട്രു)


2018 – ധനുഷ് (വടചെന്നൈ)


2019 – പാർത്ഥിപൻ (ഒത്ത സെരുപ്പ് സൈസ് 7)


2020 – സൂര്യ (സൂരറൈ പോട്ര്‌)


2021 – ആര്യ (സർപ്പട്ട പരമ്പരൈ)


2022 – വിക്രം പ്രഭു (താനക്കാരൻ)


മികച്ച നടി


2016 – കീർത്തി സുരേഷ് (പാമ്പു സട്ടൈ)


2017 – നയൻ‌താര (അരം)


2018 – ജ്യോതിക (ചെക്ക ചിവന്ത വാനം)


2019 – മഞ്ജു വാര്യർ (അസുരൻ)


2020 – അപർണ ബാലമുരളി (സൂരറൈ പോട്ര്‌)


2021 – ലിജോ മോൾ (ജയ് ഭീം)


2022 – സായി പല്ലവി (ഗാർഗി)


2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി. 2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. തായ് നിലം എന്ന സിനിമയിലെ ‘ആഗായം മേലെ’ എന്ന ഗാനത്തിന് 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്കാരത്തിന് അർഹനായി.


ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി ജെ ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവരാണ് മികച്ച സംവിധായകർ. മികച്ച സിനിമയ്ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാമത്തെ സിനിമയ്ക്ക് ഒരു ലക്ഷവുമാണ് പുരസ്കാര തുക. മികച്ച നടീനടൻമാർക്ക് ഒരു പവൻ വീതമുള്ള സ്വർണ മെഡൽ പുരസ്കരമായി നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മികച്ച സിനിമയ്ക്ക് 1.25 ലക്ഷം രൂപയും നൽകും.


ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ
പുരസ്കാരങ്ങൾ സമ്മാനിക്കും

ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ ഇനി കാശുകൊടുത്താല്‍ മദ്യമില്ല

തിരുവനന്തപുരം. ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ മദ്യ വില്പന പൂർണമായും ഡിജിറ്റലാക്കുന്നു.
ഫെബ്രുവരി 15 മുതൽ പണം സ്വീകരിക്കില്ല.മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ബെവ്കോയുടെ തീരുമാനത്തെ എതിർത്ത് ജീവനക്കാർ രംഗത്തുവന്നു.
ഇപ്പോൾ 70% ത്തോളവും നേരിട്ടാണ് പണം ലഭിക്കുന്നതെന്നും കച്ചവടത്തെ ബാധിക്കുമെന്നുമാണ് ബെവ്കൊ ജീവനക്കാരുടെ നിലപാട്.

സർവീസ് മേഖലയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം.ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർവീസ് മേഖലയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷനെ ഉടൻ നിയമിക്കും.
റിപ്പോർട്ട് ഏപ്രിൽ ലഭിക്കുമെങ്കിലും അടുത്ത സർക്കാരിൻറെ കാലത്തായിരിക്കും പരിഷ്കരണം പ്രാബല്യത്തിൽ ആവുക. ഏപ്രിൽ ഒന്നു മുതൽ സർക്കാർ പെൻഷൻകാർക്കുള്ള അഷ്വേർഡ് പെൻഷൻ പദ്ധതിയും നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ ഉടൻ തുടങ്ങും.
നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കാത്ത ജീവനക്കാർക്ക് പദ്ധതിയിൽ തുടരാം.
ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിക്കായുള്ള പ്രാരംഭ നടപടികളും ഉടൻ തുടങ്ങും.. ഫെബ്രുവരി രണ്ടു മുതൽ ബഡ്ജറ്റിൽ മേലുള്ള പൊതു ചർച്ച നിയമസഭയിൽ ആരംഭിക്കും..

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 21 ആയി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 21 ആയി. 13 പേർക്കായി തിരച്ചിൽ തുടരുകയാണ് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ ആനന്ദപൂരിന് അടുത്ത് നസീറാബാദിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീ പിടിത്തം ഉണ്ടായത്.

27 പേരെ കാണാതായി എന്നാണ് തീപിടിത്തം ഉണ്ടായ ആനന്ദ്പൂരിന് സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചിരുന്നത്. ഇവരിൽ 21 പേരും മേദ്നിപുർ സ്വദേശികളാണ്. 26 ആം തീയതി പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്നുള്ള തിരച്ചിലിൽ അസ്ഥികൂട അവശിഷ്ടങ്ങളാണ് ഇപ്പൊൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ സാധിച്ചത്. ബാക്കിയുള്ളവരുടെ DNA പരിശോധന നടപടികൾ പുരോഗമിക്കുന്നു. തീപിടിത്തത്തെ തുടർന്ന് ഇതുവരെയുണ്ടായ പരിശോധനയുടെയും അന്വേഷണത്തിൻ്റെയും പ്രാഥമിക റിപ്പോർട്ട് ഫയർ ഫോഴ്സും ഫോറൻസിക് വകുപ്പും പോലീസിന് കൈമാറിയിട്ടുണ്ട്

ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡെല്‍ഹി. ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ ചേരും. നാളെ നടക്കുന്ന രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് യോഗം. 10 വർഷത്തെ ഇടവേളക്ക് ശേഷം അറബ് ലോകവുമായുള്ള ഉന്നതതല നയതന്ത്ര സംഭാഷണം പുനരുജ്ജീവിപ്പിക്കുന്നതിനായിഇന്ത്യയും UAE യും സംയുക്തമായി യോഗത്തിന് നേതൃത്വം നൽകും.അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബഹുമുഖ സഹകരണം നയിക്കുന്ന ഏറ്റവും ഉയർന്ന വേദിയാണ് ഇത്.

ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം 2016 ൽ ബഹ്‌റൈനിൽ ആണ് നടന്നത്.22 അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ,വിദേശകാര്യ മന്ത്രിമാർ, സഹമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.സുഡാൻ റിപ്പബ്ലിക്കിന്റെ വിദേശകാര്യ, മന്ത്രി മൊഹീൽദിൻ സലിം അഹമ്മദ് ഇബ്രാഹിം, പലസ്തീൻ വിദേശകാര്യ, വർസെൻ ആഗ്ബെകിയാൻ ഷാഹിൻ തുടങ്ങിയ നേതാക്കൾ യോഗത്തിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

അറബ് മേഖലയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും യോഗം നിർണ്ണായകമാകും

മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷിത്വ ദിനം ആചരിച്ച് രാജ്യം

ന്യൂഡെല്‍ഹി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷിത്വ ദിനം ആചരിക്കുകയാണ് ഇന്ന് രാജ്യം.ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക്കാൻ പോകുന്നതിനിടയിൽ 1948 ജനുവരി 30 നാണ് മഹാത്മാഗാന്ധി ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാൽ കൊലചെയ്യപ്പെട്ടത്.

രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർ മു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ മഹാത്മാവിന്റെ സമാധിസ്ഥലമായ രാജ് ഘട്ടിലെത്തി ആദരം അർപ്പിക്കും. ഗാന്ധിജി വെടിയേറ്റ് വീണ ബിർള ഹൗസിലും ഇന്ന് പ്രത്യേക ഔദ്യോഗിക ചടങ്ങുകൾ നടക്കും. രാജ്യവ്യാപകമായി ഗാന്ധി സ്മാരകങ്ങൾ അടക്കമുള്ള ഇടങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന യോഗങ്ങൾ ചേരും.

ലൈഫ് ഡാര്‍ക്ക്,സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന

സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന. സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ നടത്തിയിരുന്ന മാഫിയ കുടുംബത്തിലെ 11 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി ചൈന. മ്യാന്മറിൽ തട്ടിപ്പുകേന്ദ്രം നടത്തിയിരുന്ന മിങ് കുടുംബത്തിലെ അംഗങ്ങൾക്ക് കഴിഞ്ഞ സെപ്തംബറിൽ ചൈന വധശിക്ഷ വിധിച്ചിരുന്നു.

മ്യാന്മറിലെ ലൗക്കെയിങ്ങിൽ തട്ടിപ്പ് കേന്ദ്രം നടത്തിയിരുന്ന അവരെ 2023ൽ പ്രാദേശിക സായുധസംഘടനകൾ പിടികൂടി ചൈനയ്ക്ക് കൈമാറുകയായിരുന്നു. മിങ് കുടുംബത്തിനു പുറമേ, ബായ് മാഫിയ കുടുംബത്തിലെ അഞ്ചു പേർക്കും നവംബറിൽ ചൈന വധശിക്ഷ വിധിച്ചിരുന്നു.

കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാനാണോ ട്രംപിന്‍റെ ശ്രമം

ഒട്ടാവ.’കാനഡയുടെ പരമാധികാരം മാനിക്കണം’. കാനഡയുടെ പരമാധികാരം മാനിക്കാൻ അമേരിക്ക തയാറാകണമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി.അമേരിക്കൻ ഉദ്യോഗസ്ഥർ കാനഡയിലെ ആൽബർട്ടയിലെ വിഘടനവാദികളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കാർണിയുടെ പരാമർശം.

കാനഡയിലെ പ്രധാന ഊർജ ഉൽപാദന പ്രവിശ്യയാണ് ആൽബർട്ട.കാനഡയിൽ നിന്നും സ്വാതന്ത്ര്യം തേടുന്ന വിഘടനവാദികൾ മൂന്നുവട്ടം അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.അമേരിക്കൻ ഉദ്യോഗസ്ഥർ സിവിൽ സമൂഹ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവിക കാര്യമാണെന്നും അവർക്ക് ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും വൈറ്റ് ഹൗസ്

കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാനുള്ള ആഗ്രഹം നേരത്തെ ട്രംപ് പ്രകടിപ്പിച്ചിരുന്നു.കാനഡയ്ക്ക് വീണ്ടും തീരുവ ഭീഷണിയും ട്രംപ് ഉയര്‍ത്തുന്നു.കാനഡയിൽ നിന്നും അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

കനേഡിയൻ വിമാനനിർമ്മാതാക്കളായ ബോംബാർഡിയർ അടക്കം കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങളുടെ സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും ട്രംപ്.

അമേരിക്കൻ വിമാന നിർമ്മാതാക്കളായ ഗൾഫ് സ്ട്രീം ഏയ്‌റോസ്‌പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾ സർട്ടിഫൈ ചെയ്യാൻ കാനഡ വിസമ്മതിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഭീഷണി.ഗൾഫ്‌സ്ട്രീമിന് ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ്.ഘൾഫ്‌സ്ട്രീമിന് സർട്ടിഫിക്കറ്റ് നൽകുന്നതുവരെ അമേരിക്കയ്ക്ക് കാനഡ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്.