തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് 3ന് ആണ് പൊങ്കാല. രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23-ന് വൈകിട്ട് 5.30-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.
പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്… അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി
വില്‍പ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയില്‍
കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിയും ഇപ്പോള്‍ ചങ്ങന്‍കുളങ്ങര മാലിയില്‍ വീട്ടില്‍ താമസിക്കുന്ന അനൂബ് (26) ആണ് പിടിയിലായത്. ഓച്ചിറ പോലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്റെനേതൃത്വത്തിലുള്ള സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 9.30 മണിയോടെ അനുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്‌ക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 17.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ലഹരി മരുന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയിലായിരുന്നു. എസ്.ഐ മാരായ കണ്ണന്‍, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള ഓച്ചിറ പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു
കൊട്ടാരക്കര: കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ കരിമ്പിന്‍ ഭാഗം മകയിരത്തില്‍ ജി. രാജന്‍ (52)നെയാണ് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ജീപ്പിടിച്ച് വീഴ്ത്തിയത്. ഭാര്യ രേഖയ്‌ക്കൊപ്പം കൊട്ടാരക്കര പുലമണില്‍ പോയി മടങ്ങി വരവേ പിറകില്‍ നിന്നും വന്ന ജീപ്പ് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ രാജനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ വാഹനം നിര്‍ത്താതെ പോയി. കൊട്ടാരക്കര പോലീസ് കേസെടുത്തു. വിദേശത്ത് ആയിരുന്ന രാജന്‍ രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ. രേഖ, മകന്‍. അനന്ദു.
സഞ്ജുവിന് പകരം പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്
ജയ്പൂര്‍: മലയാളി താരം സഞ്ജു.വി.സാംസണ്‍ ടീം വിട്ടതിനെ തുടര്‍ന്ന് പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. 24-കാരനായ റിയാന്‍ പരാഗ് ആണ് റോയല്‍സിന്റെ പുതിയ നായകന്‍. ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു രാജസ്ഥാന്‍ വിടുകയും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചുവട് മാറുകയും ചെയ്തിരുന്നു. 2019ല്‍ ഐപിഎല്ലില്‍ അരങ്ങേറിയത് മുതല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരമാണ് പരാഗ്. 17-ാം വയസ്സിലാണ് പരാഗിന്റെ റോയല്‍സിലെ അരങ്ങേറ്റം നടന്നത്.
കഴിഞ്ഞ സീസണില്‍ നായകന്‍ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടര്‍ന്ന് എട്ട് മത്സരങ്ങളില്‍ റിയാന്‍ പരാഗ് രാജസ്ഥാനെ നയിച്ചിരുന്നു. നായകനായി മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ബാറ്റിംഗില്‍ തിളങ്ങാന്‍ പരാഗിന് കഴിഞ്ഞിരുന്നു. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍.
കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി
കല്യാണ സദ്യക്ക് പപ്പടം വിളമ്പാത്തതിനെ ചൊല്ലി പൊരിഞ്ഞ അടി. സംഭവം തിരുവനന്തപുരത്താണ്. വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലി വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ തല്ലുകയായിരുന്നു. ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് ഈ പൊരിഞ്ഞ അടി നടന്നത്.
നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കും ഒടുവില്‍ ഇരുപക്ഷത്തെയും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തതോടെ പൊരിഞ്ഞ തല്ലിലാണ് കലാശിച്ചത്. മാറനല്ലൂര്‍-നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹസല്‍ക്കാരം. വിവരമറിഞ്ഞ് മാറാനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പൊലീസ് എത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് നിവര്‍ത്തിയില്ലാതെ മടങ്ങി.
പരാതിയില്ലെന്ന് പെണ്ണിന്റെയും ചെറുക്കന്റെയും കൂട്ടര്‍ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങി.
യുവാവിന്‍റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം,പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി
മുംബൈ. ശിവാജി നഗറില്‍ പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന പേരുള്ള യുവതിയെയാണ് മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ 25 കാരിയേയും അവരുടെ 23 കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തര്‍ക്കങ്ങളുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ പിടിയിലായ യുവതിയുമായും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശിവജി നഗറിലെ ഫുര്‍ഖാനിയ മസ്ജിദ് പ്രദേശത്ത് യുവാവിന്റെ രണ്ട് കാമുകിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഷിഫയുടെ കവിളിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ചു.
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷിഫയുടെ മരണം സംഭവിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് 12 മണിക്കൂറിനുള്ളില്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു എന്നും ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും സോണല്‍ ഡിസിപി സമീര്‍ ഷെയ്ഖ് വ്യക്തമാക്കി.
അവയവദാനത്തില്‍ പുതുചരിത്രം കുറിച്ച് കേരളം… വഴിയൊരുക്കി നാട്
കൊച്ചി : അവയവദാനത്തില്‍ പുതുചരിത്രം കുറിച്ച് കേരളം. പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് 7.12ന് യാത്ര തിരിച്ച ആംബുലന്‍സ് 7.25ന് വൈറ്റില കടന്നു. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലന്‍സിലാണ് യാത്ര. എറണാകുളം അമൃത ആശുപത്രിയില്‍നിന്ന് കുന്നുപുറം- ഇടപ്പള്ളി- വൈറ്റില- തൃപ്പൂണിത്തുറ- ഏറ്റുമാനൂര്‍- കോട്ടയം- അടൂര്‍- കൊട്ടാരക്കര- കിളിമാനൂര്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് എത്തുക. ?ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയുള്ള യാത്രയില്‍ പൊലീസ് ഗതാഗതം ക്രമീകരിക്കുന്നുണ്ട്.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍ ആംബുലന്‍സിലുണ്ട്. തൃശൂര്‍ മാള സ്വദേശി ജനീഷ് ആണ് ആംബുലന്‍സ് ഡ്രൈവര്‍. തിരുവനന്തപുരം സ്വദേശി ശരത് ആണ് കോ ഡ്രൈവര്‍.
പത്തനംതിട്ട സ്വദേശികളായ അരുണ്‍ എബ്രഹാം- ഷെറിനും ആന്‍ ജോണിന്റെയും മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍. ഫെബ്രുവരി അഞ്ചിനുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആലിന് ഇന്നാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടക്കുന്നത്.
അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ല,കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വം,എം വി ഗോവിന്ദന്‍
മലപ്പുറം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍. കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി,പി എസ് പ്രശാന്ത്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ ‘എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തിന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10 -25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചെലവഴിച്ചിട്ടില്ല.
ആകെ ചെലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പ്രശാന്ത് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.



































