27.5 C
Kollam
Tuesday 29th September, 2026 | 10:20:23 AM
Home News Local കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു

കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു

കൊട്ടാരക്കര: കാല്‍നട യാത്രികന്‍ ജീപ്പിടിച്ചുമരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ കരിമ്പിന്‍ ഭാഗം മകയിരത്തില്‍ ജി. രാജന്‍ (52)നെയാണ് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ജീപ്പിടിച്ച് വീഴ്ത്തിയത്. ഭാര്യ രേഖയ്‌ക്കൊപ്പം കൊട്ടാരക്കര പുലമണില്‍ പോയി മടങ്ങി വരവേ പിറകില്‍ നിന്നും വന്ന ജീപ്പ് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ രാജനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ വാഹനം നിര്‍ത്താതെ പോയി. കൊട്ടാരക്കര പോലീസ് കേസെടുത്തു. വിദേശത്ത് ആയിരുന്ന രാജന്‍ രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ. രേഖ, മകന്‍. അനന്ദു.