26.5 C
Kollam
Saturday 13th June, 2026 | 10:14:58 PM
Home Lifestyle Health & Fitness യുവതികളിൽ ടെെപ്പ് 2 പ്രമേഹം കൂടി വരുന്നതായി പഠനം

യുവതികളിൽ ടെെപ്പ് 2 പ്രമേഹം കൂടി വരുന്നതായി പഠനം

Advertisement

യുവതികളിൽ ടൈപ്പ്-2 പ്രമേഹം പഴയ തലമുറകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്നതായി പഠനം. കൂടാതെ, ചെറുപ്പക്കാർക്ക് ടൈപ്പ്-2 പ്രമേഹം വരുമ്പോൾ, ഈ അവസ്ഥ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വേഗത്തിൽ നയിക്കുകയും ചെയ്യും.

Also Read: നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ ‘സ്ഥിരീകരിച്ചതിൽ’ മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

ഡയബറ്റീസ് യുകെ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയത്തിൽ കുത്തനെയുള്ള വർദ്ധനവ് വ്യക്തമാക്കുന്നു. അതിനാൽ അപകടസാധ്യത തിരിച്ചറിയുകയും ഈ അവസ്ഥ വികസിക്കുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

2017 നും 2024 നും ഇടയിൽ, ടൈപ്പ്-2 പ്രമേഹം കണ്ടെത്തിയ 40 വയസ്സിന് താഴെയുള്ള യുവതികളുടെ എണ്ണം 47% വർദ്ധിച്ചതായി ഡാറ്റ വെളിപ്പെടുത്തി. താരതമ്യപ്പെടുത്തുമ്പോൾ, 40-79 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ രോഗനിർണയം 22% വർദ്ധിച്ചു. ഇതേ കാലയളവിൽ, 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയം 34% വർദ്ധിച്ചതായി കണ്ടെത്തി.

ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമായി ജെസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ് (GDM) തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് സംഭവിക്കുന്ന ഒരു താൽക്കാലിക അവസ്ഥയാണ് ജെസ്റ്റേഷണൽ ഡയബറ്റിസ്. പ്രസവശേഷം ഇത് സാധാരണയായി മാറുമെങ്കിലും ഇത് ഒരു സ്ത്രീയിൽ പിന്നീടുള്ള ജീവിതത്തിൽ സ്ഥിരമായ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി ​​ഗവേഷകർ പറയുന്നു.

ജിഡിഎം ബാധിച്ച് 5 വർഷത്തിനുള്ളിൽ 11% സ്ത്രീകൾക്ക് പ്രീ ഡയബറ്റിസ് (സാധാരണയിൽ നിന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്) ഉണ്ടാകുന്നു. ജിഡിഎം വന്നു 10 വർഷത്തിനുള്ളിൽ 15% സ്ത്രീകളിൽ പൂർണ്ണ ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നു.

ടൈപ്പ്-2 പ്രമേഹം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധർ കരുതിയിരുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, 40 വയസ്സിന് താഴെയുള്ളവരിൽ ഇത് വികസിക്കുമ്പോൾ, രോഗം മറ്റ് രോ​ഗങ്ങൾക്ക് കാരണമാവുകയും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ വേഗത്തിലും നേരത്തെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here