29.7 C
Kollam
Sunday 22nd November, 2026 | 06:52:18 PM
Home News Breaking News തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് ഒരു ഭക്തന്‍ 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കുന്നു

തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് ഒരു ഭക്തന്‍ 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കുന്നു

Advertisement

തിരുപ്പതി. തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് വ്യാഴാഴ്ച ഒരു ഭക്തന്‍ 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു. ഇതിന് ഏകദേശം 150 മുതല്‍ 160 കോടി രൂപ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു വ്യവസായിയാണ് വഴിപാട് ആയി ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ദേവസ്വം അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒമ്പത് സെറ്റുകളിലായി ക്രമീകരിച്ച 43 സ്വര്‍ണാഭരണങ്ങളാണ് സമര്‍പ്പിക്കുന്നത്. ഇതില്‍ കിരീടം, പാദുകങ്ങള്‍, മാലകള്‍ തുടങ്ങിയവ ഉള്‍പ്പെടും. വഴിപാടുമായി ബന്ധപ്പെട്ട് വ്യവസായി തിരുമല തിരുപ്പതി ദേവസ്ഥാനവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. തിരുമലയില്‍ ഒരു വ്യക്തിഗത ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടായിരിക്കും ഇതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

അഞ്ച് മാസം മുന്‍പ് ക്ഷേത്രം സന്ദര്‍ശിച്ച വ്യവസായി വെങ്കിടേശ്വര സ്വാമിക്ക് അണിയിക്കാന്‍ ആവശ്യമായ സ്വര്‍ണാഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 45 സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ഓര്‍ഡര്‍ നല്‍കിയത്. വ്യാഴാഴ്ച രംഗനായകുല മണ്ഡപത്തില്‍ വെച്ച് ഈ സ്വര്‍ണാഭരണങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here