27 C
Kollam
Friday 25th September, 2026 | 09:27:20 PM
Home News Breaking News എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ; നടപടി വിമാനം പറത്തുന്നതിന് മുൻപ് പൈലറ്റ് മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ

എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ; നടപടി വിമാനം പറത്തുന്നതിന് മുൻപ് പൈലറ്റ് മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ

ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. സൂറിച്ച്- ഡൽഹി എയർ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Also Read: ‘സ്റ്റാലിൻ സാർ, വായ തുറന്ന് സംസാരിക്കൂ’; വീരമണി പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് വിജയ്

സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലാണ് സംഭവം. ശാരീരിക ക്ഷമത പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് വൈകി. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ടും അന്വേഷണവും പൂർത്തിയാകുന്ന മുറക്ക് എയര്‍ ഇന്ത്യ തുടര്‍ നടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here