25.2 C
Kollam
Wednesday 5th August, 2026 | 02:31:00 AM
Home News National ഇവി ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും മൂന്ന് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് തീപടര്‍ന്ന് 12 വയസ്സുള്ള പെണ്‍കുട്ടി...

ഇവി ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും മൂന്ന് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് തീപടര്‍ന്ന് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ഇവി ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും മൂന്ന് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് തീപടര്‍ന്ന് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബംഗാളി സ്‌ക്വയറിനടുത്തുള്ള ബ്രിജേശ്വരി അനക്‌സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തിന് പുറത്ത് ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് വാഹനത്തില്‍ നിന്നാണ് തീപടര്‍ന്നത്. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുന്നതിനായി ഇലക്ട്രിക് കാര്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുകയായിരുന്നു. ചാര്‍ജിങ് പോയിന്റില്‍ പെട്ടെന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ വാഹനത്തിന് തീപിടിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തീജ്വാലകള്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിലേക്ക് പടരുകയുമായിരുന്നു.

Also Read:


വീട്ടില്‍ പത്തോളം എല്‍പിജി സിലിണ്ടറുകളും സൂക്ഷിച്ചിരുന്നു. തീപടര്‍ന്നതോടെ അവയില്‍ പലതും പൊട്ടിത്തെറിച്ചു, ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പുലര്‍ച്ചെ 4നും 4:30നും ഇടയില്‍ വീട്ടിനുള്ളില്‍ നിന്നും ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായതാണ് ദൃസാക്ഷികള്‍ പറയുന്നത്. എല്‍പിജി സിലിണ്ടറിന് പുറമെ കത്തുന്ന മറ്റ് വസ്തുക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് പൊലീസിന്റെ അനുമാനം. പുക ശ്വസിച്ചാണ് മരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.