26.3 C
Kollam
Tuesday 29th September, 2026 | 06:31:31 AM
Home News Breaking News തൊഴിലാളികളുടെയും കര്‍ഷകരുടെ പ്രയാസങ്ങളിലും പോരാട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പമാണ്’- രാഹുല്‍

തൊഴിലാളികളുടെയും കര്‍ഷകരുടെ പ്രയാസങ്ങളിലും പോരാട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പമാണ്’- രാഹുല്‍

ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശിയ പണിമുടക്കിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളികളെയും കര്‍ഷകരെയും പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും അവരുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

‘മോദി സര്‍ക്കാരിന്റെ തൊഴില്‍ കോഡുകള്‍ തങ്ങളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നു. വ്യാപാര കരാറുകള്‍ തങ്ങളുടെ ഉപജീവനത്തിന് ദോഷകരമാകുമെന്ന് കര്‍ഷകരും ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നതോടെ ഗ്രാമങ്ങളിലെ അവസാനത്തെ പ്രതീക്ഷകളെയുമാണ് തകര്‍ക്കുന്നത്. അവരെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുത്തപ്പോള്‍ നിങ്ങള്‍ ആ ശബ്ദങ്ങള്‍ അവഗണിച്ചെന്ന്’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

‘മോദി ജി ഇനിയെങ്കിലും കേള്‍ക്കുമോ?. അല്ല നിങ്ങള്‍ക്ക് മേലുള്ള പിടി അതിലും ശക്തമാണോ?. തൊഴിലാളികളുടെയും കര്‍ഷകരുടെ പ്രയാസങ്ങളിലും പോരാട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പമാണ്’- രാഹുല്‍ പറഞ്ഞു.