26.3 C
Kollam
Friday 30th October, 2026 | 09:11:30 AM
Home News Local കൊല്ലത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Advertisement

കൊല്ലം ഓടനാവട്ടത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കട്ടയിൽ, പറങ്കിമാം വിള, രാജി ഭവനത്തിൽ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ SKV വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സ്കൂൾ വിട്ട് വൈകിട്ട് അഞ്ചരമണിയോടെ വീട്ടിൽ എത്തിയ മാളവിക കുളിക്കുന്നതിനായി രണ്ടാം നിലയിലെ കിടപ്പു മുറിയിലേക്ക് പോയതായിരുന്നു. കാണാത്തതിനെ തുടർന്ന് അനുജൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കതക് വെട്ടിപ്പിടിച്ച് പുറത്തെടുത്ത് ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here