Advertisement
കൊട്ടാരക്കര: ശബരിമല തീര്‍ത്ഥാടകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലായ പ്രതികളെ പിന്നീട് ആലപ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടയക്കുകയായിരുന്നു.
പോലീസ് പ്രതികളെ ചോദ്യം ചെയ്യുകയും കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ ഇന്നലെ വൈകിട്ട് കോടതിയില്‍ തിരികെ ഹാജരാക്കി. കൊട്ടാരക്കര എസ്‌ഐ ഹേമന്ത്കുമാറിന്റെ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. തെളിവെടുപ്പ് നടക്കുന്ന വേളയില്‍ കൊട്ടാരക്കര ഡിവൈഎസ്പി എസ്. ഷെരീഫും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.



























