26.5 C
Kollam
Thursday 17th September, 2026 | 12:51:15 AM
Home News Local കല്ലട ഗിരീഷ് എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

കല്ലട ഗിരീഷ് എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

ശാസ്താംകോട്ട: കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയും മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാനും വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ആയ കല്ലട ഗിരീഷിനെ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി സർക്കാർ നിയമിച്ചു.

മൈനാഗപ്പള്ളി മീലാ ദേഷെരീഫ് ഹൈസ്കൂൾ റിട്ടേർഡ് ഹെഡ്മാസ്റ്ററും കെ പി എസ് ടി എ യുടെ മുൻ സംസ്ഥാന ഭാരവാഹിയും ആണ്. കോളേജ് യൂണിയൻ ഭാരവാഹി, കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർഎന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും മുൻ ജില്ലാ ഭാരവാഹിയും കൂടിയാണ് കല്ലട ഗിരീഷ്.