28.1 C
Kollam
Friday 16th October, 2026 | 03:26:26 PM
Home News Local കാരാളി മുക്കിൽ പ്രതിഷേധ പ്രകടനം

കാരാളി മുക്കിൽ പ്രതിഷേധ പ്രകടനം

പടിഞ്ഞാറേകല്ലട . ദിനം തോറും ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരാളി മുക്കിൽ പ്രതിഷേധ പ്രകടനം നടന്നു ചിരട്ടയിൽ മെഴുകുതിരി കത്തിച്ച് മണ്ഡലം പ്രസിഡൻ്റ് കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ നിരവധി വനിതാ പ്രവർത്തകർ പങ്കെടുത്തു.

പഞ്ചായത്ത് പാർലമെൻ്റ്റി നേതാവ് സുരേഷ് ചന്ദ്രൻ ഉത്ഘാടനം ചെയ്യുകയും ബ്ലോക്ക് ഭാരവാഹികളായ ശിവാനന്ദൻ ,ഡാർവിൻ, ബാബുക്കുട്ടൻ യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, ജോസ്, വാർഡ്, ബൂത്ത് പ്രസിഡൻ്റ്മാരായ നിയാസ്, ബാലചന്ദ്രൻ, പ്രസന്നൻ,മോഹനൻ, രവീന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു