Home News Local കൊല്ലം-ചെങ്കോട്ട പാതയില്‍ പുതിയ ട്രെയിന്‍

കൊല്ലം-ചെങ്കോട്ട പാതയില്‍ പുതിയ ട്രെയിന്‍

Advertisement

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട റയില്‍ പാതയിലൂടെ മധുര-പളനി വഴി കോയമ്പത്തൂര്‍-പോത്തന്നൂരിലേക്ക് പുതുതായി പ്രതിവാര എക്‌സ്പ്രസ്സ് ട്രയിന്‍ സര്‍വ്വീസ് അനുവദിച്ചു. കൊല്ലം-ചെങ്കോട്ട റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും, ബിജെപിയുടെയും യാത്രക്കാരുടെയും എംപിയുടെയും ദീര്‍ഘ കാലമായ ആവശ്യമായിരുന്നു.

Also Read:


റെയില്‍ വെ മന്ത്രാലയത്തിന്റെ പഴനി വഴിയുള്ള ട്രെയിന്റെ പ്രഖ്യാപനം കൊല്ലം-ചെങ്കോട്ട റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ജൂണ്‍ 3 മുതലുള്ള ബുധനാഴ്ചകളില്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രയിന്‍ കൊല്ലം ചെങ്കോട്ട പാത വഴി പിറ്റേന്ന് അതിരാവിലെ ഒരു മണിക്ക് മധുരയിലും 4ന് പളനിയിലും രാവിലെ 6.45ന് കോയമ്പത്തൂര്‍ – പോത്തന്നൂര്‍ ജംഗ്ഷനിലും എത്തിച്ചേരും. ജൂണ്‍ 4 മുതലുള്ള വ്യാഴാഴ്ചകളില്‍ പോത്തന്നൂര്‍ ജംഗ്ഷനില്‍ നിന്നുള്ള മടക്ക യാത്ര സര്‍വ്വീസ് വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് രാത്രി 7.40 ന് പളനിയിലും രാത്രി 10 ന് മധുരയിലും പിറ്റേന്ന് രാവിലെ 7.15 ന് തിരുവനന്തപുരം നോര്‍ത്തിലും എത്തിച്ചേരും.
യാത്രക്കാരുടെ ആവശ്യത്തിന് ഇസഡ്ആര്‍യുസിസി മെമ്പര്‍ ഹരികൃഷ്ണന്റെ ഇടപെടല്‍ ട്രെയിന്‍ നേടി എടുക്കുന്നത് എളുപ്പമാക്കിയതായും പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പുതിയ സര്‍വ്വീസിന് കിളികൊല്ലൂര്‍, കുണ്ടറ, എഴുകോണ്‍, ആവണീശ്വരം, തെന്മല, ആര്യങ്കാവ് സ്റ്റേഷനുകളില്‍ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും ഈ സര്‍വ്വീസ് പ്രതിദിനമാക്കണമെന്നും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എന്‍. ചന്ദ്രമോഹന്‍, രക്ഷാധികാരി എന്‍.ബി. രാജഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Advertisement