Home News Local സഖാവ് കെ ശ്രീധരൻ ഗ്രന്ഥശാലയിൽ വായനാക്കളരി സമാപിച്ചു

സഖാവ് കെ ശ്രീധരൻ ഗ്രന്ഥശാലയിൽ വായനാക്കളരി സമാപിച്ചു

Advertisement

മൈനാഗപ്പള്ളി .ചക്കിട്ടയിൽ ഗവ. LPS സ്കൂളിൽ ബാലവേദി കൂട്ടുകാരുടെ വിവിധ പരിപാടികളോടെ കല്ലുകടവ് കെ ശ്രീധരൻ ഗ്രന്ഥശാലയുടെ വായനാ ക്കളരി സമാപിച്ചു. വയലാർ സ്മൃതിയുടെ ഭാഗമായി നടന്ന കാവ്യാലാപനo , LKG കുട്ടികൾ മുതൽ HS കുട്ടികൾ വരെ പങ്കെടുത്ത ചിത്രരചനാ ക്യാമ്പ്, പത്ര വാർത്തകളെ കേന്ദ്രീകരിച്ച പ്രശ്‌നോത്തരി എന്നിവ നടന്നു.

ഡാൻസർ ആനന്ദ്, കെ.രാധാകൃഷ്ണൻ് RP സുഷമ , പി കൃഷ്ണൻ് കുട്ടി പിള്ള, സതി, ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകി . വായനാക്കളരിയുടെ സമാപന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് പി കൃഷ്ണൻകുട്ടിപിള്ള അദ്ധ്യക്ഷനായി. ഗ്രന്ഥശാല വനിതാവേദി ചെയർപേഴ്സൺ ശ്രീവിദ്യ സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അഡ്വ. ഡി. സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ HM സജിത ടീച്ചർ, SMC വൈസ് ചെയർ പേഴ്സൺ വിശ്വനി എന്നിവർ ആശംസകൾ പങ്കുവെച്ചു. ബാലവേദി ജോ. സെക്രട്ടറി അദ്വൈദ് നന്ദി പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here