Home News Local അറിവിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന് കുരുന്നുകള്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതം

അറിവിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന് കുരുന്നുകള്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതം

ശാസ്താംകോട്ട ഉപജില്ലാ പ്രവേശനോല്‍സവം പനപ്പെട്ടി ഗവ എല്‍പിഎസില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Advertisement

ശാസ്താംകോട്ട. അറിവിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന് കുരുന്നുകള്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതമോതി ശാസ്താംകോട്ട
ഉപജില്ലാപ്രവേശനോല്‍സവം പനപ്പെട്ടി ഗവ. എല്‍പിഎസില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്പി ശരത് അധ്യക്ഷത വഹിച്ചു.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് രശ്മി രഞ്ജിത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ജി ബാലചന്ദ്രന്‍ പ്രവേശനോല്‍സവ ദിന സന്ദേശം നല്‍കി.

ശാസ്താംകോട്ട ഉപജില്ലാ പ്രവേശനോല്‍സവം അക്ഷരദീപം തെളിയിച്ച് പനപ്പെട്ടി ഗവ എല്‍പിഎസില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ബ്‌ളോക്ക് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മെഹറുന്നിസ ബീഗം, അംഗം എം അരവിന്ദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തുണ്ടില്‍ നൗഷാദ്, അനില്‍ പനപ്പെട്ടി, പി നൂറുദ്ദീന്‍കുട്ടി, സരസ്വതിഅമ്മ, ബിപിസി ഇന്‍ചാര്‍ജ്ജ് കെ ബുഷ്‌റ, നൂണ്‍മീല്‍ ഓഫിസര്‍ ബിജുപുളിക്കല്‍, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ പ്രദീപ്കുമാര്‍, ആശാസഹദേവന്‍, എസ്എംസി ചെയര്‍പേഴ്‌സണ്‍ എ ജ്യോതിലക്ഷ്മി, പ്രഥമാധ്യാപിക ബി ഐ വിദ്യാറാണി, അധ്യാപകരായ ലീനാപാപ്പച്ചന്‍,പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

1 COMMENT

Comments are closed.