കരുനാഗപ്പള്ളി : ഈ സ്‌കൂൾ വർഷം ആരംഭിക്കുമ്പോൾ വീട്ടു കുസൃതികൾക്ക് വിട നൽകി അക്ഷര വെളിച്ചം തേടി ആഷനയുടെ ട്രിപ്പിൾസൃകളും നാളെ സ്കൂളിൽ എത്തും.
തൊടിയൂർ നേഴ്സറി മുക്ക് വടക്കേ കര ഷാജഹാൻ – ആഷ്‌ന -ദമ്പതികൾ മക്കളായ- ഇസ്വഐസൽ, ഐഷ ഐസൽ , മുഹമ്മദ് ഇവാൻ. എന്നിവരാണ് തേവലക്കര സ്വകാര്യ സ്‌കൂളിൽ അറിവിൻ്റെ മധു നുകരാൻ ഒരുമയോടെ എത്തുന്നത് . ചിരിയിലും കരച്ചിലിലും പാട്ടിലും പറച്ചിലിലുമൊക്കെയുണ്ട് ഇവർക്ക് ജനനത്തിലെ ഒരുമ .ട്രിപ്പിൾസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ .



































