27.6 C
Kollam
Friday 11th September, 2026 | 07:40:49 PM
Home News Local തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ മാല പിടിച്ചുപറി കേസിൽ അറസ്റ്റിൽ

തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ മാല പിടിച്ചുപറി കേസിൽ അറസ്റ്റിൽ



കൊട്ടാരക്കര:- വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷണം ചെയ്യ്ത കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ തൂത്തുക്കുടി താലൂക്കിൽ അണ്ണാനഗർ 12 ൽ ഡോർ നമ്പർ 23 ൽ താമസിക്കുന്ന ശിവ ഭാര്യ കല്യാണി (45), പ്രശാന്ത് ഭാര്യ പാർവ്വതി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


26.05.2026 ഉച്ചയോടെ വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക വാളകം മാർക്കറ്റിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി വയോധിക വിളിച്ച ഓട്ടോറിക്ഷയിൽ പിടിയിലായ ഒന്നാം പ്രതിയായ കല്യാണി ആദ്യം ഓട്ടോറിക്ഷയിൽ കയറിയിരിക്കുകയും  തുടർന്ന് കൂട്ടാളിയായ  പാർവ്വതി വയോധികയെ അതേ ഓട്ടോറിക്ഷയിൽ തന്ത്ര പൂർവ്വം കയറ്റി ടിയാളുകളുടെ നടുക്ക് ഇരുത്തി യാത്ര ചെയ്യുകയും യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് ഇരുവരും ചേർന്ന് കഴുത്തിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയുടെ കൊളുത്ത് ഊരി മോഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പരാതിക്കാരിക്ക് സംശയം തോന്നിയതിനെ തുടർന്ന്  പോലീസിൽ വിവരം  അറിയിക്കുകയും തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ SHO ജിജുകുമാർ പി.ഡി.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയമോൾ, ആതിര, എ.എസ്.ഐ ശ്രീജ, എസ്.സി.പി.ഒ രാജി, ശുഭ, അസർ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show quoted text