29.3 C
Kollam
Wednesday 7th October, 2026 | 11:41:07 AM
Home News Local സംസ്ഥാനത്തെ വരുമാനത്തിന് ഇനി ഉള്ള പ്രധാന മാർഗം ആണ്‌ ടൂറിസമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

സംസ്ഥാനത്തെ വരുമാനത്തിന് ഇനി ഉള്ള പ്രധാന മാർഗം ആണ്‌ ടൂറിസമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം. വർഷങ്ങൾക്ക് ശേഷമാണ് ടൂറിസവും സാംസ്കാരികവും ഒരേ മന്ത്രിക്ക് ലഭിക്കുന്നതെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വലിയ സാധ്യതകൾ ഉള്ള ഒരുമിച്ച് പോകേണ്ട വകുപ്പുകൾ ആണ് രണ്ടും. സംസ്ഥാനത്തെ വരുമാനത്തിന് ഇനി ഉള്ള പ്രധാന മാർഗം ആണ്‌ ടൂറിസം

കലയും സാംസ്കാരവും ടൂറിസവുമായി സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ജനകീയമാക്കും. കലാകാരന്മാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരും

വിവിധ അക്കാദമി ചെയർമാൻമാരുടെ കാര്യത്തിൽ ഒരാലോചനയും ഉണ്ടായിട്ടില്ലെന്നും കൂടിയാലോചനകൾ വഴി അർഹരായ ആളുകളെ തന്നെ കണ്ടെത്തുമെന്നും വിഷ്ണുനാഥ് പറഞ്ഞു.