30.3 C
Kollam
Wednesday 7th October, 2026 | 01:42:59 PM
Home News Local കടമാൻപാറയിൽ പ്ലാസ്റ്റിക് മാലിന്യം കാലിൽ കുടുങ്ങി പരിക്കേറ്റ മ്ലാവിന് രക്ഷകരായി വനപാലകർ

കടമാൻപാറയിൽ പ്ലാസ്റ്റിക് മാലിന്യം കാലിൽ കുടുങ്ങി പരിക്കേറ്റ മ്ലാവിന് രക്ഷകരായി വനപാലകർ

ആര്യങ്കാവ്. കടമാൻപാറയിൽ പ്ലാസ്റ്റിക് മാലിന്യം കാലിൽ കുടുങ്ങി പരിക്കേറ്റ മ്ലാവിന് രക്ഷകരായി വനപാലകർ.ആളുകൾ ഭക്ഷണാവശിഷ്ടത്തിനൊപ്പം ഉപേക്ഷിച്ച പ്ലാസ്റ്റിക് ആണ് മ്ലാവിൻ്റെ കാലിൽ കുടുങ്ങിയത്.നടക്കാൻ ബുദ്ധിമുട്ട് നേരിട്ട മ്ലാവിനെ പ്രദേശവാസിയാണ് കണ്ടത്

വിവരം അറിഞ്ഞെത്തിയ ആർആർ ടി സംഘം കാലിൽ നിന്ന് പ്ലാസ്റ്റിക് മുറിച്ചു മാറ്റി.കാലിലെ മുറിവിന് ചികിത്സ നൽകിയ ശേഷം മ്ലാവിനെ കാട്ടിലേക്ക് വിട്ടു.