Home News Local പോക്സോകേസ് പ്രതിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും

പോക്സോകേസ് പ്രതിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും

പോക്സോകേസ് പ്രതിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം ചേരിയിൽ ഖ്യുഎസ്എസ് കോളനിയിൽ വെളിച്ചം നഗർ 86ൽ അനീഷിനെ(37)യാണ്   ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്പെഷൽ കോടതി ജഡ്ജി സമീർ എ  ആണ് ശിക്ഷ വിധിച്ചത്. അയൽവാസിയായ ഏഴ് വയസ്സുള്ള പെൺകുട്ടിയെ അതിക്രൂര ലൈംഗിക പീഡയാക്കിയതിനാണ് അനീഷിനെ ശിക്ഷിച്ചിട്ടുള്ളത് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും  വിവിധ വകുപ്പുകൾ പ്രകാരമാണ് 40 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച്   അനുഭവിച്ചാൽമതിയാകും. പള്ളിത്തോട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ c.ദേവരാജൻ ആണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  സരിത. ആർ ഹാജരായി. ASI മാരായ സെലീന മഞ്ജു, പ്രസന്ന ഗോപൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു