Home News Local കൊല്ലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ചാത്തന്നൂര്‍: കല്ലുവാതുക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
പാരിപ്പള്ളി പുലിക്കുഴി കല്ലറകോണം ചരുവിളവീട്ടില്‍ രവീന്ദ്രന്‍ (68)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ കല്ലുവാതുക്കല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം ദേശീയപാതയോരത്തുള്ള കെട്ടിടത്തില്‍ രാവിലെയുള്ള സ്ഥിരം സന്ദര്‍ശനത്തിനെത്തിയ കെട്ടിടം ഉടമയാണ് മൃതദേഹം കണ്ടെത്തിയത്.
നിര്‍മ്മാണപ്രവര്‍ത്തി നടക്കുന്നതിനാല്‍ തുറന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയില്‍ രക്തം ഒലിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പാരിപ്പള്ളി പോലീസില്‍ അറിയിക്കുകയും പോലിസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു തലയില്‍ ഉണ്ടായ മുറിവിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ഡോഗ് സ്‌ക്വഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
വര്‍ഷങ്ങളായി വീടുമായും നാട്ടുകാരുമായി ബന്ധമില്ലാതെ ആള്‍താമസമില്ലാത്ത കെട്ടിടങ്ങളില്‍താമസിച്ചുവരുന്നയാളായിരുന്നു എന്ന് പോലിസ് പറഞ്ഞു

Advertisement