28.8 C
Kollam
Tuesday 22nd September, 2026 | 05:59:57 PM
Home News Breaking News ചുരിദാർ ധരിച്ചു എന്ന കാരണത്താൽ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രധാന അധ്യാപികയെ ഗേറ്റിൽ...

ചുരിദാർ ധരിച്ചു എന്ന കാരണത്താൽ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞു

കൊട്ടാരക്കര.ചുരിദാർ ധരിച്ചു എന്ന കാരണത്താൽ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രധാന അധ്യാപിക സിന്ധു എസ് നായരെഗേറ്റിൽ തടഞ്ഞു. ഇന്ന് രാവിലെ ചുരിദാർ ധരിച്ച് എത്തിയ പ്രധാന അധ്യാപികയെ സ്കൂൾ മാനേജരുടെ നിർദ്ദേശാനുസരണം വാച്ചർ തടയുകയായിരുന്നു.

ഉടൻ തന്നെ പ്രധാന അധ്യാപിക ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം മാനേജർ സ്കൂളിലെത്തി തൻ്റെ സ്ക്കൂളിൽ താൻ പറയുന്ന വസ്ത്രം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞിരുന്നതായി പ്രധാന അധ്യാപിക പറഞ്ഞു. എന്നാൽ സ്ക്കൂൾ മാനേജർ ഇത് നിഷേധിച്ചു.ഒടുവിൽ പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. കുട്ടികള്‍ക്കുള്ള മുട്ടയും വാങ്ങി വന്ന അധ്യാപികയ്ക്കാണ് ദുര്‍ഗതി. സംഭവം ഏറെ ഒച്ചപ്പാടായിട്ടുണ്ട്.