28.9 C
Kollam
Friday 9th October, 2026 | 06:41:59 PM
Home News Local നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു

നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു

മൺറോ തുരുത്ത്.കുന്നത്തൂർ നിയോജകമണ്ഡലത്തിൽ  സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ബി.എൽ ഓ മാരായ R രഞ്ജൻ ( മുതുപിലാക്കാട് RHS ജീവനക്കാരൻ) K.C അജിത് കുമാർ (NCC ഓഫീസ് കൊല്ലം) എന്നിവരെ ബഹുമാനപ്പെട്ട ജില്ലാകളക്ടർ ദേവീദാസ് അനുമോദിച്ചു. പ്രസിഡൻ്റ്സ് ട്രോഫി ജലോത്സവ ഉദ്ഘാടന വേദിയിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ കുന്നത്തൂർ തഹസീൽദാർ ആർ.കെ സുനിൽ ഡെപ്യുട്ടി തഹസിൽദാർ ചന്ദ്രശേഖരപിള്ള കെ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു