Home News Local ലോഡ്ജിൽ തർക്കം: യുവാവിനെ മർദിച്ച് താഴെ തള്ളിയിട്ട  ആൾ പിടിയിൽ

ലോഡ്ജിൽ തർക്കം: യുവാവിനെ മർദിച്ച് താഴെ തള്ളിയിട്ട  ആൾ പിടിയിൽ

കടയ്ക്കൽ :  കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിലെ പ്രിയങ്ക ലോഡ്ജിന്റെ രണ്ടാമത്തെ നിലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന്      അബ്ദുൽ അസീസ് എന്നയാളെ മർദിച്ച് താഴേക്ക് തള്ളിയിട്ട  സംഭവത്തിൽ     കരവാളൂർ വില്ലേജ് പൂക്കുഴിഞ്ഞിയിൽ കാവുംപാട്ട് വീട്, അറുമുഖൻ മകൻ  ശ്രീകുമാർ (36) എന്നയാളാണ് പോലീസ് പിടിയിലായത്.

ഓട്ടോ വിളിച്ചിട്ട് പണം നൽകിയില്ലെന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തർക്കത്തെ തുടർന്നാണ്  സംഭവം. കമ്പിവടികൊണ്ട് അബ്ദുല്ല അസീസിനെ അടിക്കുകയും  താഴേക്ക് തള്ളിയിടുകയുമായിരുന്നു.
പരിക്കേറ്റ അബ്ദുൽ അസീസിനെ  കടയ്ക്കൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ശ്രീകുമാറിനെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു.