29.5 C
Kollam
Saturday 7th November, 2026 | 04:04:13 PM
Home News Kerala ജോൺസൺ വർഗീസിനെതിരായ പീഡന പരാതി; അന്വേഷണം ഊർജിതമാക്കി പോലിസ്

ജോൺസൺ വർഗീസിനെതിരായ പീഡന പരാതി; അന്വേഷണം ഊർജിതമാക്കി പോലിസ്

Advertisement

കൊച്ചിയില്‍ ഡോക്ടർ ജോൺസൺ വർഗീസിനെതിരായ പീഡന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലിസ്. ഡോക്ടറുടെ ഫോണിൽ നിന്ന് 10ലധികം സ്ത്രീകളുടെ ദൃശ്യങ്ങൾ കൂടി പോലിസ് കണ്ടെത്തി.പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടറിനായി പോലിസ് തിരച്ചിൽ ആരംഭിച്ചു. അതെസമയം ഡോക്ടറെ ആക്രമിച്ച കേസിൽ നടി അതുല്യ ചന്ദ്ര ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ കോടതി തള്ളി.

ലഹരി നൽകി പീഡിപ്പിച്ചവെന്ന യുവതിയുടെ പരാതിയിൽ പോലിസ് കേസെടുത്തതിന് പിന്നാലെയാണ് ഡോക്ടർ ജോൺസൺ വർഗീസ് മുങ്ങിയത്. ഇന്നലെ ഇൻഫോ പാർക്ക് പോലിസ് സംഘം ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.അതിനിടെ ഡോക്ടറുടെ ഫോണിൽ പോലീസ് നടത്തിയ പരിശോധനയിൽ 12ലധികം യുവതികളുടെ ദൃശ്യങ്ങൾ കണ്ടെത്തി. ഈ യുവതികളും ഡോക്ടറുടെ ലൈംഗിക അതിക്രമത്തിന് ഇരായായിട്ടുണ്ട് എന്നാണ് പോലീസിന്റെ സൂചന. ഇവർ ഡോക്ടറുടെ രോഗികളും അവരുടെ ബന്ധുക്കളുമാണ്.


സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

യുവതികൾക്ക് മദ്യത്തിന് പുറമെ സൈക്കോട്രോഫിക് മരുന്നുകളും ഡോക്ടർ നൽകിയിരുന്നു എന്ന സംശയവും പോലീസിസിനുണ്ട്.
അതേസമയം ഡോക്ടറെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിൽ യുവനടി അതുല്യ ചന്ദ്രയുടെയും നടൻ ബിബിൻ പെരുമ്പിളി ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ കോടതി തള്ളി.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് 3 പേരുടെ ജാമ്യപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here