29.5 C
Kollam
Saturday 7th November, 2026 | 03:52:03 PM
Home News Kerala മുണ്ടംവേലി ലൈഫ്മിഷൻ പുനരധിവാസം; യോഗം മാറ്റി

മുണ്ടംവേലി ലൈഫ്മിഷൻ പുനരധിവാസം; യോഗം മാറ്റി

Advertisement

മുണ്ടംവേലി ലൈഫ്മിഷൻ ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് നിശ്ചയിച്ച യോഗം മാറ്റി. മന്ത്രി കെ.എം ഷാജിയുടെ നേതൃത്വത്തിൽ യോഗം ചേരാനായിരുന്നു തീരുമാനം. മന്ത്രി കൊച്ചിയിലുണ്ടെങ്കിലും ബന്ധപെട്ട ഉദ്യോഗസ്ഥരിലത്തതിനാലാണ് യോഗം മാറ്റിയത്.

പുനരധിവാസം സംബന്ധിച്ച് നിർദേശങ്ങളടങ്ങിയ നിവേദനം സമര സമിതി മന്ത്രിക്ക് നൽകിയതിന് പിന്നാലെയാണ് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസത്തിനായി യോഗം ചേരാൻ തീരുമാനിച്ചത്. മന്ത്രി കെ എം ഷാജി കൊച്ചിയിലുള്ള ഇന്ന് യോഗം ചേരനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മന്ത്രി ജില്ലയിലെത്തിയിട്ടും ഉദ്യോഗസ്ഥർ എത്താനെ തുടർന്നാണ് യോഗം മാറ്റാൻ തീരുമാനിച്ചത്. തിങ്കളാഴ്ചയോ ബുധനാഴ്ചയോ തിരുവനന്തപുരത്ത് വച്ചായിരിക്കും യോഗം.

യോഗത്തില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട ഫ്‌ളാറ്റ് നിവാസികള്‍ പങ്കുവെച്ച ആശങ്കകളും നിര്‍ദേശങ്ങളും ചര്‍ച്ചചെയ്യും.പുതിയ ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സമരസമിതിയെയും പങ്കാളികളാക്കുക, അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക, പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കുക, പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സമരസമിതിക്ക് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

ഓരോ ദിവസം കഴിയുംതോറും ഫ്‌ളാറ്റിന്റെ അവസ്ഥ പരിതാപകരമാണ്. നിര്‍മാണത്തില്‍ അഴിമതികാട്ടിയവരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം ഒരുവശത്ത് പുരോഗമിക്കുന്നുണ്ട്. ഫ്ലാറ്റിലെ ജീർണ്ണാവസ്ഥയ്ക്കും ദുരിതത്തിനുമെതിരെ നിവാസികൾ നടത്തുന്ന അനിശ്ചിതകാല സമരം 107 ദിവസം പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here