29.5 C
Kollam
Saturday 7th November, 2026 | 03:57:24 PM
Home News Kerala റൂട്ട് കനാൽ ചികിത്സയ്‌ക്കെത്തിയ 17 കാരിയുടെ വയറിലേക്ക് സൂചി പോയി

റൂട്ട് കനാൽ ചികിത്സയ്‌ക്കെത്തിയ 17 കാരിയുടെ വയറിലേക്ക് സൂചി പോയി

Advertisement

പല്ലിന് റൂട്ട് കനാൽ ചികിത്സയ്‌ക്കെത്തിയ 17 കാരിയുടെ വയറിലേക്ക് സൂചി പോയി. ഡന്റൽ ആശുപത്രിക്ക് നേരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം.അരുവിക്കരയിലെ ‘ശ്രീ ഡന്റൽ ക്ലിനിക്കി’നെതിരെയാണ് പരാതി ഉയർന്നത്.ചികിത്സയ്ക്കിടെ ഡോക്ടറുടെ കൈയിൽ നിന്നും സൂചി അബദ്ധത്തിൽ കുട്ടിയുടെ വയറിലേക്ക് പോവുകയായിരുന്നു. പരിശോധനയിൽ ആമാശയത്തിൽ സൂചി കണ്ടെത്തി. വായ മരവിപ്പിച്ചിരുന്നതിനാൽ സൂചി ഉള്ളിൽപ്പോയ വിവരം കുട്ടി അറിഞ്ഞില്ല. വീട്ടുകാരെ അറിയിക്കാതെ ആശുപത്രി അധികൃതർ കുട്ടിയെ രഹസ്യമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കുട്ടി മനഃപൂർവം സൂചി വിഴുങ്ങി എന്ന വിചിത്രമായ ന്യായമാണ് ഡൻ്റൽ ആശുപത്രി മാനേജ്മെൻ്റ് മുന്നോട്ട് വയ്ക്കുന്നത്. അരുവിക്കര പോലീസിൽ കുടുംബം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here