28 C
Kollam
Sunday 27th September, 2026 | 08:33:14 PM
Home News Breaking News മദ്യപാനത്തിനിടെ തര്‍ക്കം യുവാവ് കുത്തേറ്റു മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം യുവാവ് കുത്തേറ്റു മരിച്ചു

തൃശൂർ. വടക്കാഞ്ചേരി കൊളത്താശ്ശേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. തെക്കുംകര സ്വദേശി 38 വയസ്സുള്ള സോളമനാണ് കൊല്ലപ്പെട്ടത്. കട്ടിലപ്പൂവം സ്വദേശി എൽദോസ് ആണ് പ്രതി. പ്രതിയുടെ വീട്ടിൽ സോളമനും മറ്റു 2 സുഹൃത്തുക്കളും അടക്കം 4 പേർ ചേർന്ന് മദ്യപിക്കുകയായിരുന്നു

ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ് എൽദോസ്. ആക്രമണത്തിനുശേഷം എൽദോസ് സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിയോടെയാണ് സംഭവം

ഒപ്പം മദ്യപിച്ച രണ്ടുപേരിൽ ഒരാൾ വടക്കാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിൽ. മരണപ്പെട്ട സോളമനും പ്രതി എൽദോസും ഒരുമിച്ച് തടിപ്പണി ചെയ്യുന്ന ആളുകൾ ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here