26.9 C
Kollam
Tuesday 20th October, 2026 | 09:57:54 AM
Home News Breaking News മദ്യപിച്ചെത്തിയ സഹോദരന്റെ ആക്രമണത്തില്‍ 42കാരന്‍ കൊല്ലപ്പെട്ടു

മദ്യപിച്ചെത്തിയ സഹോദരന്റെ ആക്രമണത്തില്‍ 42കാരന്‍ കൊല്ലപ്പെട്ടു

പാലക്കാട്: മദ്യപിച്ചെത്തിയ സഹോദരന്റെ ആക്രമണത്തില്‍ 42കാരന്‍ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് പാളയത്ത് കിട്ടുവിന്റെ മകന്‍ രാജേന്ദ്രന്‍ (42) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ശെല്‍വനെ (53) നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. മദ്യപിച്ചെത്തിയ ശെല്‍വന്‍ അയല്‍വാസിയും സഹോദരനുമായ രാജേന്ദ്രന്‍ താമസിക്കുന്ന വീട്ടിലെത്തി ബഹളം വെച്ചു. ഇത് രാജേന്ദ്രന്‍ ചോദ്യം ചെയ്തതിനുള്ള വിരോധത്തില്‍, വീട്ടില്‍ പോയി കത്തി എടുത്തു കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു.

വയറില്‍ ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ ഉടന്‍തന്നെ കല്ലേക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here