27.5 C
Kollam
Friday 9th October, 2026 | 07:52:43 PM
Home News Breaking News ഹനുമാൻ ക്ഷേത്രത്തിലെ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവം; തിരുവാഭരണ കമ്മിഷണർ സ്ട്രോങ് റൂം തുറന്ന്...

ഹനുമാൻ ക്ഷേത്രത്തിലെ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവം; തിരുവാഭരണ കമ്മിഷണർ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന ഹനുമാൻ ക്ഷേത്രമായ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണമായ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന വിവരം പുറത്തെത്തിയതോടെ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവാഭരണ കമ്മിഷണർ ആർ. രജിലാലിന്‍റെ നേതൃത്വത്തിൽ 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്താനാണ് തീരുമാനം.

Also Read: സ്ത്രീയുടെ വസ്ത്രമഴിക്കാന്‍ ശ്രമിച്ചതും മാറിടത്തില്‍ സ്പര്‍ശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന പട്ന ഹൈക്കോടതിയുടെ വിവാദ വിധി, സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

1992ൽ ഒരു ഭക്തൻ നടയ്ക്കുവച്ചതാണ് വെള്ളിക്കൊമ്പുകൾ. കൊമ്പുകളിൽ 12 വീതം നീലക്കല്ലുകൾ പതിച്ചിരുന്നു. ഈ മാസം പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയേറ്റതിനെത്തുടർന്ന് സ്ട്രോങ് റൂമിലെ രജിസ്റ്ററിന്‍റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് കൊമ്പുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇവിടെ തിരുവാഭരണ ശേഖരം പരിശോധിച്ചപ്പോഴാണ് വെള്ളിക്കൊമ്പുകൾ കാണാതായത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രദ്ധിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ നിർദേശം നൽകുകയായിരുന്നു.