27.6 C
Kollam
Thursday 17th September, 2026 | 08:19:29 AM
Home News Breaking News ഒരൽപം മധുരം… അയ്യേ പുഴു, കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു, പരാതിയുമായി യുവാവ്

ഒരൽപം മധുരം… അയ്യേ പുഴു, കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു, പരാതിയുമായി യുവാവ്

കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലെറ്റിൽ പുഴു. ഇന്ന് ഉച്ചയോടെ വാങ്ങിയ എക്സ്പെയറി ഡേറ്റ് പോലും ആവാത്ത ഡയറി മിൽക്കിന്റെ ക്രിസ്പലോയുടെ 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റിൽ ആണ് പുഴുവിനെ കണ്ടത്. 2027 ജനുവരി 12 വരെ ഉപയോഗിക്കാൻ സാധിക്കുന്നതെന്നാണ് ഈ ചോക്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: പാലത്തിങ്കൽ ജ്വല്ലേഴ്സിൻ്റെ ചുവരിൽ തീർത്തത് മാൻഹോൾ, സാധനങ്ങൾ ഒളിപ്പിച്ചത് സമർത്ഥമായി, നായരങ്ങാടിയിൽ വൻ മോഷണശ്രമം; പ്രതികൾ പിടിയിൽ

കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റിനുള്ളിൽ നിന്നാണ് പുഴുവിനേയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്നതായിരുന്നു ചോക്ലേറ്റ്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയതായി അഭിലാഷ് പറഞ്ഞു