25 C
Kollam
Wednesday 26th August, 2026 | 11:40:23 PM
Home News Kerala ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതി പിടിയില്‍

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതി പിടിയില്‍

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ സി കീര്‍ത്തനയാണ് പിടിയിലായത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപ എത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീര്‍ത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പിന്നാലെ പൊലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടര്‍ന്ന ലഹരിമരുന്ന് വേണ്ടവര്‍ക്ക് മറ്റൊരു ഇടപാടുകാരന്‍ അത് കൈമാറുന്ന രീതിയാണ് തുടര്‍ന്നു വന്നതെന്ന് പോലീസ് കണ്ടെത്തി.