30.1 C
Kollam
Friday 9th October, 2026 | 02:30:17 PM
Home News Kerala മലപ്പുറത്ത് അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു

മലപ്പുറത്ത് അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു

മലപ്പുറം. അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു. കൽപകഞ്ചേരി
കല്ലിങ്ങപ്പറമ്പ് MSM HSS സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ് പൊട്ടലുള്ളത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരൽ കൊണ്ട് അടിച്ചെന്ന് വിദ്യാർഥിനി. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി

പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടു. കണക്കു പഠിപ്പിക്കുന്ന അധ്യാപകനാണ് ചൂരൽ കൊണ്ടടിച്ചത്. കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി