27.1 C
Kollam
Thursday 13th August, 2026 | 11:57:35 AM
Home News Kerala ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരുടെ പേരില്‍ വഴിപാട്

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരുടെ പേരില്‍ വഴിപാട്

ബലി തര്‍പ്പണത്തിന് പ്രിസിദ്ധി കേട്ട വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരുടെ പേരില്‍ വഴിപാട് കഴിച്ച് ഫുട്‌ബോള്‍ ആരാധകനായ ഭക്തന്‍. നാല് പേരുടെ പേരിലും സൂക്ത പുഷ്പാഞ്ജലിയാണ് കഴിപ്പിച്ചത്.
ഒരു പുഷ്പാഞ്ജലിക്ക് 15 രൂപയാണ് വഴിപാട് നിരക്ക്. നാല് താരങ്ങളുടേയും പേര് ഒറ്റ രസീതിയില്‍ അടിച്ച് 60 രൂപയാണ് ഭക്തന്‍ കൈമാറിയത്.
കാര്യ സാധ്യത്തിനു വേണ്ടി നടത്തുന്ന പ്രധാന വഴിപാടുകളിലൊന്നാണ് സൂക്ത പുഷ്പാഞ്ജലി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് വഴിപാട് രസീതിയാക്കിയത്. വഴിപാട് കഴിപ്പിച്ചതാരാണെന്നു വ്യക്തമല്ല. വഴിപാട് രസീതി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ദേവസ്വം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.