27.7 C
Kollam
Monday 28th September, 2026 | 08:50:56 AM
Home News Kerala ഹേമചന്ദ്രൻ കൊലക്കേസിൽ മുഖ്യ പ്രതിയായ യുവതി പിടിയിൽ

ഹേമചന്ദ്രൻ കൊലക്കേസിൽ മുഖ്യ പ്രതിയായ യുവതി പിടിയിൽ

വയനാട് പൂമല സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മുഖ്യ പ്രതിയായ യുവതി പിടിയിൽ. കണ്ണൂർ ഉളിക്കൽ സ്വദേശിനിയായ ലീബയാണ് പിടിയിലായത്. കോഴിക്കോട് വിമാനത്താവളത്തിൽ വച്ചാണ് ലീബ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായ പ്രതിയെ മെഡിക്കൽ കോളേജിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്താനാണ് തീരുമാനം. ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഹേമചന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്. ലീബയാണ് ഇതിനായി ഹേമചന്ദ്രനെ വിളിച്ചു വരുത്തിയത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടിയെന്നാണ് കേസ്. കേസിൽ നിലവിൽ 5 പ്രതികൾ പിടിയിലായിട്ടുണ്ട്. നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു തുടങ്ങിയവരാണ് നേരത്തെ അറസ്റ്റിലായത്.