27.7 C
Kollam
Monday 28th September, 2026 | 07:44:04 AM
Home News Kerala ചെടിയായാലും കക്കും,മോഷണം ഒരു കലയല്ലേ

ചെടിയായാലും കക്കും,മോഷണം ഒരു കലയല്ലേ

തൃശൂര്‍.എടത്തിരുത്തിയില്‍ പ്രവാസിയുടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള അലങ്കാര ചെടികൾ മോഷണം പോയി. എടത്തിരുത്തി കൊപ്രക്കളം വലിയവീട്ടിൽ പോളിന്റെ വീട്ടിൽ ഗേറ്റിൽ വെച്ചിരുന്ന വിലപ്പിടിപ്പുള്ള അലങ്കാര ചെടിയാണ് കാറിലെത്തിയ സംഘം മോഷ്ടിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പോളും കുടുംബവും വിദേശത്താണ്. ഏകദേശം നാല്പതിനായിരം രൂപ വിലവരുന്ന അലങ്കാര ചെടിയാണ് മോഷണം പോയിട്ടുള്ളത്. ഇന്നോവ കാറിലെത്തിയ ഒരു സംഘം ചെടി ചുമന്ന് കാറില്‍ കയറ്റി പോകുന്ന ത് സിസിടിവിയില്‍ ഉണ്ട്.

മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്