Home News Kerala പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന ബംഗാള്‍ സ്വദേശിയെ കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ്...

പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന ബംഗാള്‍ സ്വദേശിയെ കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പശ്ചിമ ബംഗാളില്‍ പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി ഫക്കീര്‍ മണ്ഡല്‍ എന്ന അമ്പത്തിയൊന്നുകാരനെ പെരുമ്പാവൂരില്‍ വച്ച്് പൊലീസ് പിടികൂടിയത്.
പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണഗുഞ്ച് സ്വദേശി ഫക്കീര്‍ മണ്ഡല്‍ ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കേരളത്തിലെത്തിയത്. മുടിക്കലില്‍ വാടകവീട്ടിലാണ് ഫക്കീര്‍ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ പശ്ചിമബംഗാള്‍ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. പിടികൂടിയ പ്രതിയെ പിന്നീട് പശ്ചിമബംഗാള്‍ പൊലീസിന് കൈമാറി. പലവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ശേഷം പെരുമ്പാവൂരില്‍ പലയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധിപേരെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.